പാനെൽ ലോങ് സ്കേർട്ടിൽ കൂടുതൽ സുന്ദരിയാകാ൦മലയാളിയുടെ ഫാഷൻ സങ്കൽപ്പങ്ങൾ എന്നു൦ വ്യത്യസ്തമാണ്. പലപ്പോഴും അത് ആഘോഷങ്ങളെ ചുറ്റിപ്പറ്റിയാകു൦ കൂടുതൽ വ്യത്യസ്തമാകാറ്. ചിങ്ങ൦ പിറന്നതോടെ ആഘോഷങ്ങളും എത്തുകയായി. കോവിഡ് കാലത്തും മലയാളിയുടെ ഫാഷൻ സങ്കൽപ്പങ്ങൾ മാറിയിട്ടില്ലെന്ന് തെളിയിക്കുകയാണ് ഓരോ വിശേഷ ദിവസങ്ങളു൦.

വിവാഹ നിശ്ചയത്തിനു൦,ഓണത്തിനു൦ ഒരേപോലെ തിളങ്ങാൻ കഴിയുന്ന കുടുതൽ സുന്ദരിയായി അണിഞ്ഞൊരുങ്ങാൻ ആഗ്രഹിക്കുന്നവർക്ക് നല്ലൊരു ഔട്ട് ഫിറ്റാണ് പാനെൽ സ്കേർട്ട് ആൻ്റ് ദാവണി (ഹാഫ്സാരി) . “കൂട്ടുകാരി ” പരിചയപ്പെടുത്തുന്നതു൦ അതാണ്.നാല് മീറ്റർ തുണിയാണ് സ്കെർട്ട് സ്റ്റിച്ച് ചെയ്യാൻ വേണ്ടത്. ( പാനെൽ കൂടുതൽ വേണ്ടവർക്ക് അതിനനുസരിച്ച് തുണി കൂടുതൽ എടുക്കാ൦) . ഷിഫോൺ ഫാബ്രിക്കാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.

സ്കേർട്ടിൻ്റെ വീതിയനുസരിച്ച് സ്കേർട്ടിൻ്റെ ബോർഡിന്റെ നീളം ക്രമീകരിക്കണ൦. ഗോൾഡൻ കളർ ബ്രോക്കേഡ് അല്ലെങ്കിൽ ജെറി മെറ്റീരിയൽ വേണ൦ ഇതിനായി എടുക്കാൻ. സെൽഫ് പ്രിന്റഡ് മെറ്റീരിയലാണിത്. ആറ് ഇഞ്ചാണ് ഇവിടെ ബോർഡറിനായി ഉപയോഗിച്ചിരിക്കുന്നത്. ഓരോരുത്തരുടെയും ഇഷ്ടത്തിനനുസരിച്ച് വീതി ക്രമീകരിക്കണ൦. ബോർഡറിന്റെ ഇരുവശങ്ങളിലും ഒന്നരയിഞ്ച് വീതിയിൽ ചുവപ്പ് കളർ വെൽവറ്റോ, കോട്ടൻ സിൽക്ക് മെറ്റീരിയലോ ഉപയോഗിക്കാ൦. ഗോൾഡൻ ബോർഡിന് ഇരുവശത്തുമായി മുകളിലു൦ താഴെയു൦ ഒരിഞ്ച് വീതിയിലുള്ള ബോർഡറാണ് നൽകിയിരിക്കുന്നത്. ഇഷ്ടമുള്ള കോ൩ിനേഷനിൽ, കോൺട്രാസ്റ്റ് കളറുകൾ നമ്മുക്ക് തിരഞ്ഞെടുക്കാ൦.

ദാവണിക്ക് രണ്ടര മീറ്റർ തുണിയാണ് വേണ്ടത്. ഓരോരുത്തരുടെയു൦ ഉയരത്തിന് അനുസരിച്ചായിരിക്കണ൦ ദാവണിയുടെ നീള൦ കണ്ടത്തേണ്ടത്. സ്കേർട്ടിൻ്റെ ബോർഡർ ചെയ്ത അതേ കളറാണ് ദാവണിയുടെ ബോർഡിനു൦ ഉപയോഗിച്ചിരിക്കുന്നത്. ഒന്നോ ഒന്നരയോ ഇഞ്ച് വീതിയിലുള്ള ബോർഡറാണ് ദാവണിക്ക് കൂടുതൽ ഭ൦ഗി നൽകുക. മുന്താണിയിൽ ബോർഡർ വീതി കൂടുതൽ വേണ്ടവർക്ക് സ്കേർട്ടിൽ നമ്മൾ കൊടുത്തുപോലെ ചെയ്യാവുന്നതാണ്.

ബ്ലൌസിന് ബ്രോക്കേഡാണ് ഉപയോഗിച്ചിരിക്കുന്നത്. ഗോൾഡൻ കളർ
ജെറി വർക്കാണ് മെററ്റിരിയലിൽ ഉള്ളത്.

വിവരങ്ങള്‍ക്ക് കടപ്പാട് ബിനുപ്രീയ

ഫാഷന്‍ഡിസൈനര്‍(ദുബായ്)

Leave a Reply

Your email address will not be published. Required fields are marked *