മാസ്റ്ററിന്റെ ടീസര്‍ ഇറങ്ങി
വിജയ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന മാസ്റ്ററിന്റെ ടീസര്‍ പുറത്തിറങ്ങി. വിജയ് സേതുപതിയും ഇളയ ദളപതിയും ഒന്നിക്കുന്ന ചിത്രമായതുകൊണ്ടുതന്നെ സിനിമയെ കുറിച്ച് പ്രേക്ഷകരുടെ ആകാംക്ഷ പതിന് മടങ്ങായിരുന്നു. എന്നാല്‍ ആരാധകരുടെ പ്രതീക്ഷ അസ്ഥാനത്ത് ആയിരുന്നില്ല എന്ന് ഉറപ്പിക്കുന്നതായിരുന്നു മാസ്റ്ററിന്റെ ടീസര്‍.
കോളജ് പ്രൊഫസറുടെ വേഷമാണ് വിജയ് എന്ന് ടീസര്‍ ചെറിയ സൂചന നല്‍കുന്നുണ്ട്. വില്ലന്‍ കഥാപാത്രമാണ് വിജയ്സേതുപതി കൈകാര്യം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിലെ നായിക മലയാളിയായ മാളവിക മോഹനാണ്. ആന്‍ഡ്രിയ ജെര്‍മിയ,ശന്തനുഭാഗ്യരാജ്,അര്ജുന് ദാസ് എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍.