“സിദ്ദി” മോഷൻ പോസ്റ്റർ റിലീസ്


അജി ജോൺ നായകനാകുന്ന ” സിദ്ദി ” എന്ന ക്രൈം ത്രില്ലർ ചിത്രത്തിന്റെ മോഷൻ പോസ്റ്ററും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസായി ചെയ്തു. പ്രശസ്ത ഫുട്ബോൾ താരം ഐ എം വിജയൻ ചിത്രത്തിൽ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.


സൂര്യ ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ മഹേശ്വരൻ നന്ദഗോപാൽ നിർമ്മിക്കുന്ന ഈ ചിത്രം സൗത്ത് ഇന്ത്യൻ പരസ്യ മേഖലയിൽ ശ്രദ്ധേയനായ പയസ് രാജ് സംവിധാനം ചെയ്യുന്നു.രാജേഷ് ശർമ്മ, അക്ഷയ ഉദയകുമാർ, ഹരിത ഹരിദാസ്, വേണു നരിയാപുരം, ഹരികൃഷ്ണൻ, മധു വിഭാഗർ, ദിവ്യ ഗോപിനാഥ്, തനുജ കാർത്തിക്, സ്വപ്ന പിള്ള, തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.


ഒപ്പം,ഒട്ടേറെ പുതുമുഖങ്ങളുംതിയേറ്റർകലാകാരൻമാരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
പ്രശസ്ത സിനിമാട്ടോഗ്രാഫർ രവിവർമ്മന്റെ ശിഷ്യൻ കാർത്തിക് എസ് നായർ ഛായാഗ്രാഹണം നിർവ്വഹിക്കുന്നു.
സംഗീത സംവിധാനം പണ്ഡിറ്റ്‌ രമേഷ് നാരായൺ നിർവഹിക്കുന്നു. മധുശ്രീ നാരായൺ, മധുവന്തി നാരായൺ, സൂരജ് സന്തോഷ്‌, രമേഷ് നാരായൺ, അജിജോൺ എന്നിവരാണ് ഗാനങ്ങൾ ആലപിക്കുന്നത്. എഡിറ്റർ-അജിത് ഉണ്ണികൃഷ്ണൻ,ലൈൻ പ്രൊഡ്യൂസർ- അഡ്വക്കേറ്റ് കെ ആർ ഷിജുലാൽ,


പ്രൊഡക്ഷൻ കൺട്രോളർ-സുനിൽ എസ് കെ,കല-ബനിത് ബത്തേരി, വസ്ത്രാലങ്കാരം-ഭക്തൻ മങ്ങാട്,മേക്കപ്പ്-സുധി സുരേന്ദ്രൻ,സ്റ്റിൽസ്-സാബു കോട്ടപ്പുറം,പരസ്യകല-ആന്റണി സ്റ്റീഫൻസ്.’ഹോട്ടൽ കാലിഫോർണിയ’,’നമുക്ക് പാർക്കാൻ’, ‘നല്ലവൻ’ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ അജിജോൺ ‘അയ്യപ്പനും കോശിയും’, ‘ശിക്കാരി ശംഭു’, ‘നീയും ഞാനും’, ‘സെയിഫ്’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ ശ്രദ്ധേയനായ നടനാണ്.
വാർത്ത പ്രചരണം-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *