രാജമൗലി ചിത്രത്തിൽ ഇളയദളപതി

രാജമൗലി ചിത്രത്തില് ഇളയദളപതി വിജയ് പ്രമുഖവേഷത്തില് എത്തുന്നതായി റിപ്പോര്ട്ട്. ഡി.വി.വി എന്റർടൈൻമെന്റ് ബാനറിൽ ദനയ്യ നിര്മ്മിക്കുന്ന രൗദ്രം രണം രുധിരം എന്ന ചിത്രത്തിലാണ് വിജയ് അഭിനയിക്കുന്നത്.


ഈയിടെ ഇറങ്ങിയ മോഷൻ പോസ്റ്ററിന് വന് സ്വീകാര്യതയാണ് പ്രേക്ഷകർ നല്കിയത്. രാംചരൺ, ജൂനിയർ എൻ.ടി.ർ എന്നിവരെ കേന്ദ്ര കഥാപാത്രമായി 300 കോടി ബഡ്ജറ്റിൽ നിർമിക്കുന്ന ചിത്രമാണിത്. മോട്ടോർ സൈക്കിൾ ഡയറീസ് എന്ന വിദേശ ചിത്രത്തിൽ നിന്നും പ്രചോദനം ഉൾകൊണ്ടുകൊണ്ടാണ് ഈ ചിത്രം നിർമിക്കുന്നത്.


ബോളിവുഡ് സൂപ്പർ താരങ്ങളായ അജയ് ദേവ്ഗൺ, അലിഭട്ട്, സൗത്തിന്ത്യൻ താരം സമുദ്രക്കനി എന്നിവരും മറ്റ് തെലുങ്കു നടന്മാരും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
രാജമൗലിയുടെ അച്ഛൻ വിജയേന്ദ്രൻ പ്രസാദാണ് ഈ സിനിമയുടെ കഥ ഒരുക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *