റിസർബാങ്ക് പ്രഖ്യാപിച്ച വായ്പാ പുനക്രമീകരണ പദ്ധതി ഈ മാസം 15നകം വേണമെന്ന് നിർമല സീതാരാമൻ

ന്യൂഡൽഹി : കൊവിഡ് പശ്‌ചാത്തലത്തില്‍ റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച വായ്‌പാ പുനഃക്രമീകരണ പദ്ധതി അതത് സ്ഥാപനങ്ങളുടെ ഡയറക്‌ടര്‍ ബോര്‍ഡിന്റെ അംഗീകാരത്തോടെ ഈമാസം 15നകം അവതരിപ്പിക്കണമെന്ന് ബാങ്കുകളോടും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളോടും (എന്‍.ബി.എഫ്.സി)​ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ നിര്‍ദേശിച്ചു.

ഇതു സംബന്ധിച്ച നിര്‍ദേശങ്ങളും പതിവ് ചോദ്യങ്ങളും മറുപടികളും പ്രാദേശിക ഭാഷകളിലും ഹിന്ദിയിലും ഇംഗ്ളീഷിലും വെബ്‌സൈറ്റില്‍ നല്‍കണം. മോറട്ടോറിയം അവസാനിച്ച പശ്ചാത്തലത്തില്‍ വായ്‌പാ ഇടപാടുകാര്‍ക്ക് സാദ്ധ്യമായ എല്ലാ പിന്തുണയും നല്‍കണമെന്നും ധനകാര്യസ്ഥാപനങ്ങളുടെ മേധാവികളുമായി നടത്തിയ കൂടിക്കാഴ്‌ചയില്‍ ധനമന്ത്രി പറഞ്ഞു.

കൊവിഡ് പ്രശ്‌നങ്ങള്‍ വായ്‌പാ ഇടപാടുകാരുടെ ക്രെഡിറ്റ് റേറ്റിംഗിനെ ബാധിക്കാതെ നോക്കണം. അര്‍ഹരായവരെ കണ്ടെത്തി,​ വായ്‌പാ പുനഃക്രമീകരണം ഉടന്‍ നടത്തണം

Leave a Reply

Your email address will not be published. Required fields are marked *