ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രത്തിന്‍റെ പേര് A


മലയാളചലച്ചിത്രലോകത്തിന് മാറ്റത്തിന്‍റെ ശംഖൊലിയുമായി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി വീണ്ടും എത്തുന്നു. സിനിമയുടെ പേരല്ല തീരുമാനമാണ് എന്ന് ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടതിന് ശേഷമാണ് തന്‍റെ പുതിയ ചിത്രത്തിന്‍റെ പ്രഖ്യാപനം ലിജോ ജോസ് പെല്ലിശ്ശേരി നടത്തിയത്. സിനിമയുടെ ടൈറ്റലിന്‍റെ സ്ഥാനത്ത് ഇംഗ്ലീഷ് അക്ഷരം A ആണ് അദ്ദേഹം നല്‍കിയിരിക്കുന്നത്.


ജെല്ലിക്കെട്ടിന്‌ ശേഷം ലിജോ ജോസ് അടുത്ത ചിത്രമാണ് A . ജൂലൈ ഒന്ന് മുതൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.


‘ഞാനൊരു സിനിമ പിടിക്കാൻ പോകുവാടാ ആരാടാ തടയാൻ’ എന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചോദ്യം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറല്‍ ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!