ഷൈന്‍ ടോം ചാക്കോ രജീഷ വിജയന്‍ ചിത്രം ‘ലവ്’ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി
ഷൈൻ ടോം ചാക്കോ, രജിഷ വിജയൻ എന്നിവർ മുഖ്യവേഷങ്ങൾ അവതരിപ്പിക്കുന്ന മലയാള ചിത്രം ‘ലവ്’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ലോക്ക്ഡൗണിന് ശേഷം ജൂൺ 22ന് ചിത്രീകരണം ആരംഭിച്ച് ജൂലൈ 15 ആയപ്പോഴേക്കും ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രമാണിത്.
അഞ്ചാം പാതിരയുടെ നിര്‍മ്മാതാവായ ആഷിക്ക് ഉസ്മാനാണ് ലവിന്‍റെ നിര്‍മ്മാതാവ്. മമ്മൂട്ടിയുടെ ഉണ്ട ശേഷം ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ്. വീണ നന്ദകുമാർ, സുധി കോപ്പ, ഗോകുലൻ, ജോണി ആന്റണി എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.ക്യാമറ ജിംഷി ഖാലിദ്. എക്സൻ ഗാരി പെരേരയും നേഹ എസ്.നായരുമാണ് സംഗീത സംവിധാനം.