സഞ്ജുവിനെ ടീം ഇന്ത്യയ്ക്ക് ആവശ്യമില്ലായിരിക്കും മറ്റ് ടീമുകള്‍ അദ്ദേഹത്തെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്ന് ഗംഭീറിന്‍റെ ട്വീറ്റ്
ചെന്നൈ സൂപ്പർകിങ്സിനെതിരായ മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ രാജസ്ഥാൻ റോയൽസ് താരം സഞ്ജു സാംസണിനെ അഭിനന്ദിച്ച് ഗൗതം ഗംഭീർ. സഞ്ജുവിനെ ഇന്ത്യന്‍ ടീമിന് ആവശ്യമില്ലായിരിക്കും മറ്റ് ടീമുകള്‍ അദ്ദേഹത്തെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൌതം ഗംഭീര്‍.
സഞ്ജുവിനെ ഇരുകയ്യും നീട്ടി സ്വീകരിക്കാൻ തയ്യാറായി നിൽക്കുമ്പോൾ ഇന്ത്യൻ ടീമിന്റെ പ്ലെയിങ് ഇലവനിൽ മാത്രം സഞ്ജുവിന് ഇടംലഭിക്കാത്തത് വിചിത്രമാണെന്നും ട്വീറ്റിൽ ഗംഭീർ പറയുന്നു.
സഞ്ജു മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മാത്രമല്ല, മികച്ച യങ് ബറ്റ്സ്മാൻ കൂടിയാണെന്നായിരുന്നു മത്സര ശേഷം ഗംഭീറിന്റെ ട്വീറ്റ്. തന്‍റെ അഭിപ്രായത്തിൽ ആരെങ്കിലും തർക്കത്തിന് ഉണ്ടോ എന്നും ഗംഭീർ ചോദിച്ചു.രാജസ്ഥാൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനൊപ്പം 121 റൺസാണ് ഈ കൂട്ടുകെട്ട് എടുത്തത്. പീയുഷ് ചൗളയുടെ ഒരു ഓവറിൽ മൂന്ന് സിക്സറുകൾ സഞ്ജു നേടി.
സഞ്ജു സാംസണിന്റെ മികവിൽ ഐപിഎൽ 13ാം സീസണിലെ കൂറ്റൻ സ്കോറാണ് രാജസ്ഥാൻ റോയൽസ് നേടിയത്. 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാൻ റോയൽസ് 216 റൺസ് നേടി. 217 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈക്ക് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 200 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ.