സുരേഷ് ഗോപിയുടെ 250ആം ചിത്രം ഒറ്റക്കൊമ്പന്‍

വിവാദങ്ങള്‍ക്കൊടുവില്‍ സുരേഷ് ഗോപിയുടെ 250ആം ചിത്രത്തിന്റെ പേര് പ്രഖ്യാപിക്കപ്പെട്ടു. പൃഥ്വിരാജ് ഒഴികെ മോഹന്‍ലാലും മമ്മൂട്ടിയും അടക്കം 100 താരങ്ങളാണ് ടൈറ്റില്‍ അനൗണ്‍സ്‌മെന്റില്‍ പങ്കാളികളായത്. ഒറ്റക്കൊമ്പന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നേരത്തെ വിവാദത്തിലായ കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന ചിത്രത്തിന്റെ അതേ അണിയറ പ്രവര്‍ത്തകരാണ് പുറത്തിറക്കുക.

ഷിബിന്‍ ഫ്രാന്‍സിസിന്റെ രചനയില്‍ മാത്യൂസ് തോമസാണ് ചിത്രം സംവിധാനം ചെയ്യുക. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം ചിത്രം നിര്‍മ്മിക്കും. ഷാജികുമാര്‍ ആണ് ഛായാഗ്രഹണം. ഹര്‍ഷവര്‍ധന്‍ രാമേശ്വര്‍ സംഗീത സംവിധാനം.

പകര്‍പ്പവകാശം സംബന്ധിച്ച കേസിനെ തുടര്‍ന്ന് വാര്‍ത്തകളില്‍ നിറഞ്ഞ ചിത്രമാണ് സുരേഷ് ഗോപിയുടെ 250-ാം ചിത്രം. മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമ്മിക്കുന്ന ഈ ചിത്രത്തിൽ സുരേഷ് ഗോപിയുടെ കഥാപാത്രത്തിന്റെ പേര് കടുവാക്കുന്നേൽ കുറുവച്ചൻ എന്നാണ്. സുരേഷ് ഗോപിയുടെ ജന്മദിനത്തിൽ പ്രഖ്യാപിച്ച ഈ ചിത്രം കോടതി വിലക്കിയതോടെയാണ് വിവാദങ്ങൾ ആരംഭിക്കുന്നത്. സുരേഷ് ഗോപിയുടെ ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരും പൊലീസുകാരന്റെ പേരും പകർപ്പവകാശം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി പൃഥ്വിരാജ് നായകനാകുന്ന ഷാജി കൈലാസ് ചിത്രമായ കടുവയുടെ തിരക്കഥാകൃത്ത് ജിനു എബ്രഹാമാണ് കോടതി കയറിയത്.

Leave a Reply

Your email address will not be published. Required fields are marked *