ഹൈ ഹീല്‍ ചെരിപ്പാണോ ഉപയോഗിക്കുന്നത് എങ്കില്‍ ഇത് തീര്‍ച്ചയായും വായിച്ചരിക്കണം

സ്ത്രീകള്‍ക്ക് ആകര്‍ഷണവും ആത്മവിശ്വാസവും പകരുന്നതാണ് ഹൈഹീല്‍ ചെരുപ്പുകള്‍. ഇതൊക്കെയാണെങ്കിലും ഹൈഹീല്‍ ചെരുപ്പ് വരുത്തുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ചെറുതല്ല. ആരോഗ്യ പ്രശ്‌നങ്ങളെ ക്കുറിച്ചുള്ള അജ്ഞത കൊണ്ടാണോ എന്നറിയില്ല പലരും ഇതിനെ അവഗണിക്കാറാണ് പതിവ്. നിങ്ങള്‍ പതിവായി ഹൈഹീല്‍ ഉപയോഗിക്കാറുണ്ടെങ്കില്‍ നടുവേദന, കാല്‍വേദന തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. ശരീരഭാരം ക്രമമാക്കി നിര്‍ത്തുന്നതില്‍ പാദത്തിനുള്ള പങ്ക് ചെറുതല്ല.

ഹൈഹീല്‍ ഉപയോഗിക്കുന്നതിലൂടെ ഇത് സാധ്യമല്ലാതാകും. വീഴാനുള്ള സാധ്യത ഏറെയാണ്. ഇത്തരം ചെരിപ്പുകളുടെ സ്ട്രാപ്പ് ഉപ്പൂറ്റിയില്‍ മര്‍ദ്ദമേല്‍പ്പിക്കും. ഇത് ഉപ്പൂറ്റിയില്‍ എല്ലുവളര്‍ച്ചയുണ്ടാക്കാന്‍ കാരണമായേക്കും. ഹൈഹീല്‍ ചെരിപ്പ് ഉപയോഗിക്കുമ്പോള്‍ കണങ്കാല്‍ ഞരമ്പ് മുറുകി കാല്‍ വേദനയ്ക്ക് കാരണമാക്കുന്നു. പാദത്തിലൂന്നി നടക്കേണ്ടി വരുന്നതിനാല്‍ ശരീര ഭാരം കാല്‍മുട്ടില്‍ കേന്ദ്രീകരിക്കപ്പെടുകയും ഇത് മുട്ട് തേയ്മാനത്തിന് ഇടയാക്കുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *