അനായാസങ്ങളുടെ ഇന്ദ്രജാലക്കാരന്‍
അശ്വതി രൂപേഷ്
ലാലേട്ടന്‍ എല്ലാവരുടെയും ഏട്ടന്‍ .കേരളത്തിലെ കുഞ്ഞുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവരെ അദ്ദേഹത്തെ സംബോധന ചെയ്യുന്നത് ഇങ്ങനെയാവാം. അറുപത് വര്‍ഷങ്ങള്‍ തികയുന്ന ലാലേട്ടന് ഓരായിരം ഭാവുകങ്ങള്‍ നേരുന്നു. ഒരിക്കലെങ്കിലും ആ അതുല്യകലാകാരനെ അടുത്ത് കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍……… എന്നെപോലെ എത്ര ആള്‍ക്കാരുടെ സ്വപ്നം ആയിരിക്കും അത്. അഭ്രപാളികളിലെ കഥാപാത്രങ്ങളെ മികച്ചതാക്കാന്‍ ഏതൊരു കലാകാരനും കഴിയും. പക്ഷെ നാടകം സംഗീതം എന്നീ മേഖലകളില്‍ തന്‍റേതായ ശൈലി അദ്ദേഹം നല്‍കിയിട്ടുണ്ട്.
കര്‍ണഭാരം എന്ന നാടകത്തില്‍ കര്‍ണന്‍ എന്ന കഥാപാത്രത്തെ ലാലേട്ടന്‍ അവിസ്മരീണയമാക്കി. അതുപോലെ തന്നെ ഓരോ സിനിമകളിലേയും ഗാനങ്ങള്‍ അഭിനയിച്ച് നമ്മളെ അത്ഭുതപ്പെടുത്തിയ വേറൊരു നടന്‍ ഉണ്ടാവില്ല. അര്‍ദ്ധശാസ്ത്രീയഗാനങ്ങളിലൊക്കെ സ്വരങ്ങള്‍ക്കൊപ്പം ലാലാട്ടേന്‍ ചുണ്ടനക്കി പാടുന്നത് കേട്ടാല്‍ മറ്റൊരാള്‍ പാടിയതാണെന്ന് തോന്നാറില്ല. ഉള്ളില്‍ എത്രത്തോളം ,സംഗീതവാസന ഉണ്ടായിട്ടാവണം ലാലേട്ടന്‍ ഇതൊക്കെ അനായാസമായി കഴിയുക
അഭിയിക്കാന്‍ പറഞ്ഞാല്‍ ജീവിച്ച് കാണിച്ചുതരുന്ന കലാകാരന്‍. 91 ലെ ദേശീയ അവാര്‍ഡ് ലഭിച്ച ഭരതം എന്ന ചിത്രം എടുത്ത് നോക്കിയാല്‍ അദ്ദേഹത്തിന്‍റെ വിരലുകള്‍ പോലും അഭിനയിക്കുന്നത് കാണാം. ലാലേട്ടന്‍ കഥാപാത്രമായി അഭിനയിക്കുമ്പോള്‍ ‘കട്ട്’ പറയാന്‍ മറന്ന് പോകുന്നത് സ്വാഭാവികമാണെന്ന് പല സംവിധായകരും അഭിപ്രായപ്പെട്ടിട്ടുണ്ട്.
1986ല്‍ ആണ് ലാലേട്ടന്‍റെ ഏറ്റവും കൂടുതല്‍ ഹിറ്റ് സിനിമകള്‍ ഇറങ്ങിയത്. 34 ചിത്രങ്ങളാണ് ആ വര്‍ഷം ഇറങ്ങിയത്.തമിഴ് ഹിന്ദി,തെലുങ്ക്,കന്നട എന്നി അന്യഭാഷകളിലും ലാലേട്ടന്‍ അഭിനയിച്ചിട്ടുണ്ട്. 1978ലെ തിരനോട്ടം ആണ് ലാലേട്ടന്‍റെ ആദ്യ സിനിമ.1986 മുതല്‍ 2019 വരെ എത്രയെത്ര ബഹുമതികളാണ് അദ്ദേഹത്തെ തേടിയെത്തിരിക്കുന്നത്. ഇന്ത്യന്‍ അഭിനയ കലയ്ക്ക് കേരളം നല്‍കിയ വിലമതിക്കാനാവാത്ത സമ്മാനം ലാലേട്ടന്‍………… അങ്ങയോടുള്ള ആരാധന അവസാനിക്കുന്നില്ല. നാല് പതിറ്റാണ്ടായി അഭ്രപാളികളില്‍ നിറഞ്ഞ് നില്‍ക്കുന്ന നടനവിസ്മയത്തിന് പിറന്നാള്‍ ആശംസകള്‍.