അറയ്ക്കല്‍ കൊട്ടാരം
കേരളം ഭരിച്ചിരുന്ന ഏക മുസ്ലീം രാജവംശമായിരുന്നു അറയ്ക്കല്‍. അധികാരത്തിന്റേയും പ്രതാപത്തിന്റെയും ആസ്ഥാനമായിരുന്ന അറയ്ക്കല്‍ കൊട്ടാരം സ്ഥിതി ചെയ്യുന്നത് കണ്ണൂര്‍ നഗരത്തില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ അകലെ അഴീക്കലിലാണ്. ഒരു കാലത്ത് രാജാക്കന്മാരും പ്രഭുക്കളും സമ്മേളിച്ചിരുന്ന കൊട്ടാരത്തിലെ ഡര്‍ബാര്‍ ഹാള്‍ ഇന്ന് അറയ്ക്കല്‍ കുടുംബ ട്രസ്റ്റിന്റെ അധീനതയിലുള്ള മ്യൂസിയമാണ്.
അറയ്ക്കല്കൊട്ടാരത്തിന്റെ ദര്‍ബാര്‍ ഹാളാണ് പിന്നീട് സര്‍ക്കാറിന്റെ കീഴില്‍ മ്യൂസിയമായിയി ഏര്‍പ്പെടുത്തിയത്, ഇതാണ് അറക്കല്‍ മ്യൂസിയം.
അറയ്ക്കല്‍ രാജകുടുംബത്തിന്റെ സ്ഥാപകന്‍ മുഹമ്മദ് അലി എന്നു പേരുള്ള ഒരു രാജാവായിരുന്നു.അറക്കല്‍ രാജകുടുംബാംഗങ്ങള്‍ ഉപയോഗിച്ചിരുന്ന പൈതൃക വസ്തുക്കളാണ് ഇവിടെ മതിയായ സൗകര്യത്തോടെ സംരക്ഷിക്കപ്പെട്ടിട്ടുള്ളത്. ഹൈദര്‍ അലി, ടിപ്പു സുല്‍ത്താന്‍, ബീജാപൂര്‍ സുല്‍ത്താന്‍, ഡച്ചുകാര്‍, ബ്രിട്ടീഷുകാര്‍ തുടങ്ങിയ നിരവധി ഭരണകൂടങ്ങളോട് നടത്തിയ കത്തുകള്‍, പഴയ ഖുര്‍ആന്‍, ഖുര്‍ആന്‍ കയ്യെഴുത്തുപ്രതികള്‍, വൈവിധ്യമാര്‍ന്ന പത്തായങ്ങളും ഫര്‍ണീച്ചറുകളും, ആദ്യ കാല ടെലഫോണ്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍, വാളുകളും വിവിധ യുദ്ധോപകരണങ്ങളും, സ്ഫടികത്തിലും ലോഹങ്ങള്‍ കൊണ്ടുമുള്ള പാത്രങ്ങള്‍ തുടങ്ങിയ ഒട്ടനവധി പൈതൃക സ്വത്തുക്കള്‍ ഇവിടെ സംരക്ഷിക്കപ്പെടുന്നുണ്ട്
കൊട്ടാരം സന്ദര്‍ശിക്കുന്നവരില്‍ നിന്നും ചെറിയ ഒരു തുക നടത്തിപ്പിലേയ്ക്കായി സ്വീകരിച്ചു വരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദേശികള്‍ സന്ദര്‍ശിക്കുന്ന മ്യൂസിയം കൂടിയാണ് അറക്കല്‍ മ്യൂസിയം