ഇന്ന് വായനദിനം
ഇന്ന് വായനദിനം .വായനയുടേയും വായനശാലകളുടേയും കുലപതി പി.എൻ പണിക്കരുടെ ചരമദിനം. പുസ്തകങ്ങളിലൂടെ നമുക്ക് പ്രകാശം പകർന്നു തന്ന പ്രതിഭകൾ നിരവധിയാണ് വായന കൊണ്ട് മാത്രം ലോകത്തെ നയിച്ചവരും അനവധിയാണ്.
” വായിച്ചു വളരുക “എന്ന സന്ദേശവുമായി കേരളത്തിലെ ഗ്രാമാന്തരങ്ങളിലൂടെ നടന്ന വിജ്ഞാനിയായ ഒരു വിപ്ലവകാരി നമുക്കുണ്ടായിരുന്നു, “പുതുവായിൽ നാരായണപ്പണിക്കർ ” എന്ന പി.എൻ പണിക്കർ തലമുറകൾക്ക് അറിവു പകർന്നു കൊടുക്കാനായ് ജീവിതം മാറ്റി വെച്ച ഒരാൾ. 1926 ൽ അദ്ദേഹം തൻറെ ജന്മനാട്ടിൽ “സനാതനധർമ്മം” എന്ന വായനശാല സ്ഥാപിച്ചു. ഒരു സാധാരണ ഗ്രന്ഥശാലാ പ്രവർത്തകനായി പ്രവർത്തനം തുടങ്ങിയ അദ്ദേഹത്തിന്‍റെ അഹോരാത്രമുള്ള പ്രവർത്തനത്തിന്റെ ഫലമായാണ് കേരള ഗ്രന്ഥശാല സംഘം സ്ഥാപിതമാകുന്നത്.
ആയിരക്കണക്കിന് ഗ്രന്ഥശാലകളെ സംഘത്തിന്‍റെ കീഴിൽ കൊണ്ടുവരാനും അദ്ദേഹത്തിന് കഴിഞ്ഞു.
1909 ൽ പണിക്കർ സാർ കുട്ടനാട്ടിൽ നീലേമ്പരുരിൽ ജനിച്ചു
1946-ൽ അമ്പലപ്പുഴ പി.കെ.മെമ്മോറിയൽ ഗ്രന്ഥശാലയിൽ സാറിന്‍റെ നേതൃത്വത്തിൽ കൂടിയ യോഗത്തിൽ വച്ചാണ് കേരള ഗ്രന്ഥ ശാലാ സംഘം (ഇപ്പോഴത്തെ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ) രൂപം കൊണ്ടത്.
അന്ന് മുതൽ1977 വരെ അദ്ദേഹം തന്നെ സെക്രട്ടറിയായി പ്രവർത്തിച്ചു.തുടർന്ന് കാൻ ഫെഡ് (കേരള അനൗപചാരിക വിദ്യാഭ്യാസ സമിതി) എന്ന സംഘനയ്ക്ക് രൂപം നൽകി.ഗ്രന്ഥശാലാ പ്രസ്ഥാനത്തിനും സാക്ഷരതാ പ്രസ്ഥാനത്തിനുമായി ജീവിതം ഉഴിഞ്ഞുവച്ചു.1995 ജൂൺ 19 ന് വിട വാങ്ങി.
തയ്യാറാക്കിയത് എം ശ്രീകുമാരന്‍ തമ്പി
റിട്ടേഡ് സിനിയര്‍ ഓഡിറ്റര്‍