ഐപിഎല്‍ വാതുവയ്പ്പ് സംഘങ്ങളെ പിടികൂടി
ഡല്‍ഹി: ഐപിഎല്ലിനെച്ചൊല്ലി വാതുവച്ച് ലക്ഷങ്ങളെറിഞ്ഞ കേസുകളിൽ രാജ്യവ്യാപക റെയ്ഡ്. ഇന്നലെ നടന്ന കളികളുമായി ബന്ധപ്പെട്ട് വാതുവയ്പ്പ് നടത്തിയ നിരവധി സംഘങ്ങളെയാണ് ഇന്നലെ രാവിലെ മുതൽ രാത്രി വരെ പല റെയ്ഡുകളിലായി വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് സംഘങ്ങൾ പിടികൂടിയത്.
ഇവയെല്ലാം രാജ്യവ്യാപകമായി ഒരു റാക്കറ്റിന്‍റെ ഭാഗമാണോ അതോ പ്രാദേശിക വാതുവയ്പ്പ് സംഘങ്ങളാണോ എന്ന കാര്യം അന്വേഷിച്ചുവരികയാണ്. ദില്ലി മുതൽ കോയമ്പത്തൂർ വരെ നിരവധി സ്ഥലങ്ങളിൽ ഇന്നലെ റെയ്‍ഡുകൾ നടന്നു