ഖേൽരത്ന പുരസ്കാരം പി ആര്‍ ശ്രീജേഷിന്

രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം മലയാളി ഗോൾ കീപ്പർ പി. ആർ. ശ്രീജേഷിന്. ടോക്കിയോ ഒളിംപിക്സിൽ ഹോക്കി വെങ്കല മെഡൽ നേടിയ ഇന്ത്യൻ പുരുഷ ടീമിന്റെ മലയാളി ഗോൾ കീപ്പറാണ് പി. ആർ. ശ്രീജേഷ്.കേന്ദ്ര കായിക മന്ത്രാലയമാണ് പുരസ്കാരം പ്രഖ്യാപിച്ചത്.

ശ്രീജേഷിനു പുറമേ, ടോക്കിയോ ഒളിംപിക്സിൽ ജാവലിൻ ത്രോയിൽ സ്വർണം നേടിയ നീരജ് ചോപ്ര, ഗുസ്തിയിൽ വെള്ളി മെഡൽ നേടിയ രവി കുമാർ ദഹിയ, ബോക്സിങ്ങിൽ വെങ്കലം നേടിയ ലവ്‌ലിന ബോൾഗൊഹെയിൻ എന്നിവർ അടക്കം ആകെ 12 പേർക്കാണ് പുരസ്കാരം. ഈ മാസം 13ന് പുരസ്കാരം സമ്മാനിക്കും.ഏറ്റവും മികച്ച പരിശീലകർക്കുള്ള ദ്രോണാചാര്യ പുരസ്കാരം മലയാളികളായ ടി.പി. ഔസേപ്പ്, പി. രാധാകൃഷ്ണൻ നായർ എന്നിവർക്കു ലഭിച്ചു.

ജേതാക്കളും അവരുടെ കായിക ഇനങ്ങളും
നീരജ് ചോപ്ര (അത്‌ലറ്റിക്സ്)

രവി കുമാർ ദഹിയ (ഗുസ്തി)

∙ ലവ്‌വിന ബോർഗൊഹെയിൻ (ബോക്സിങ്)

പി. ആർ. ശ്രീജേഷ് (ഹോക്കി)

അവനി ലെഖാര (പാരാലിംപിക്സ് ഷൂട്ടിങ്)
∙ സുമിത് അന്തിൽ (പാരാലിംപിക്സ് അത‌ലറ്റിക്സ്)

പ്രമോദ് ഭഗത് (പാരാലിംപിക്സ് (ബാഡ്മിന്റൻ)

കൃഷ്ണ നഗർ (പാരാലിംപിക്സ് ബാഡ്മിന്റൻ)

മനീഷ് നർവാൾ (പാരാലിംപിക്സ് ഷൂട്ടിങ്)

മിതാലി രാജ് (ക്രിക്കറ്റ്)

സുനിൽ ഛേത്രി (ഫുട്ബോൾ)

മൻപ്രീത് സിങ് (ഹോക്കി)

Leave a Reply

Your email address will not be published. Required fields are marked *