കല്‍ത്തപ്പം


റെസിപ്പി: കമല ആലുവ

മലബാറിന്‍റെ ട്രെഡിഷണൽ ഐറ്റം ആണ് കൽത്തപ്പം. നല്ല ടെസ്റ്റിയുള്ളതും ഈസി ആയി ഉണ്ടാക്കാൻ പറ്റുന്ന ഒന്നാണ് കൽത്തപ്പം.

ചേരുവകള്‍

പച്ചരി-ഒരു കപ്പ്
ചോറ്- ഒരു കപ്പ്
ചെറിയ പഴം- ഒന്ന്
ശര്‍ക്കര- 500 ഗ്രാം
ഉപ്പ് – ആവശ്യത്തിന്
ചെറിയ ഉള്ളി- 2 എണ്ണം
തേങ്ങ കൊത്ത്- ആവശ്യത്തിന്
ജീരകം – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

അരി അര മണിക്കൂര്‍ മുന്നേ വെള്ളത്തില്‍ ഇട്ട് കുതിര്‍ത്തുക. ശേഷം ശര്‍ക്കരയില്‍ അരച്ചെടുക്കുക ഇതിലേക്ക് പഴം ,ചോറ്, ചെറിയ ജീരകം, കുറച്ചു ഈസ്റ്റ് എന്നിവയും കൂടി ചേര്‍ത്ത് മിക്‌സിയില്‍ അടിച്ച് വെക്കുക. ഉപ്പും ചേര്‍ക്കുക.

ദോശ മാവിന്‍റെ പരുവത്തില്‍ വേണം മാവ് തയ്യാറാക്കിയെടുക്കുവാന്‍. ഒരു മണിക്കൂര്‍ കഴിഞ്ഞ് കുക്കറില്‍ നെയ്യ് തടവി തേങ്ങ, ഉള്ളി എന്നിവ ഇട്ട് വറുക്കുക അതിലേക്ക് ഈ മാവ് രണ്ടു കപ്പ് ഒഴിക്കുക. എന്നിട്ട് വിസില്‍ വെക്കാതെ പത്തു മിനിട്ട് ചെറു തീയില്‍ വേവിക്കുക.

Leave a Reply

Your email address will not be published. Required fields are marked *