കൊറോണക്ക് ശേഷം യൂറോപ്പിൽ ഇനി കളിവസന്തം
എം എം എസ്
യൂറോപ്പിനെയാകമാനം കൊറോണ പിടിച്ചുലച്ചെങ്കിലും ഫുട്ബോൾ ഇല്ലാത്ത ലോകത്തെപ്പറ്റി അവർക്ക് ചിന്തിക്കാൻ കൂടിയാവില്ല. കൊറോണ ഭീതിയവസാനിച്ചില്ലെങ്കിലും യൂറോപ്പിലെ പ്രധാനപ്പെട്ട നാല് ലീഗ് മൽസരങ്ങൾക്ക് ഈയാഴ്ച തുടക്കം കുറിക്കുകയാണ്. അടച്ചിട്ട ഗ്യാലറികളികളിൽ നിശബ്ദമായി പന്തുരുളുന്പോൾ ഇതൊരു അതിജീവനത്തിന്റെ തുടക്കം കൂടിയായി മാറുകയാണ്.
ഇറ്റലിയും ബ്രിട്ടനും സ്പെയിനും യൂറോപ്പിൽ കൊറോണ ഏറ്റവുമധികം നാശം വിതച്ച രാജ്യങ്ങളായിരുന്നു.സെവിയ്യ ഡെർബിയോടെ വ്യാഴാഴ്ച സ്പാനിഷ് ലീഗിന് തുടക്കമായി. രണ്ട് ദിവസം മുൻപ് ഇറ്റാലിയൻ ലീഗിനും തുടക്കമായിക്കഴിഞ്ഞു. വരുന്ന 17ന് പ്രീമിയർ ലീഗിനും തുടക്കമാവും.
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പെനൽറ്റി പാഴാക്കലോടെ ആരാധകരുടെ നിരാശയിൽ നിന്നാണ് യുവന്റസ്-എസി മിലാൻ മൽസരം ആരംഭിച്ചത്. ഗോള്‍രഹിത സമനിലയില്‍ കുടുങ്ങിയെങ്കിലും ആദ്യ പാദത്തിലെ എവേ ഗോളിന്റെ ബലത്തില്‍ യുവന്റസ് കോപ ഇറ്റാലിയ ഫൈനലിലെത്തിയിട്ടുണ്ട്…
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പാഴാക്കിയ പെനല്‍റ്റിയാണ് ഫുട്ബോള്‍പ്രേമികളുടെ ചര്‍ച്ചകളെ വീണ്ടും ചൂടാക്കിയിരിക്കുന്നത്. ആദ്യ പാദത്തില്‍ എ.സി മിലാനെ യുവന്റസ് 1-1ന് സമനിലയില്‍ കുരുക്കിയ മത്സരത്തിലും അധിക സമയത്ത് റൊണാള്‍ഡോ ഗോള്‍ നേടിയത് പെനല്‍റ്റിയിലൂടെയായിരുന്നു.
മെസ്സിയുടെ കളം നിറഞ്ഞുള്ള കളിക്കും ലോക് ഡൗണിന് ശേഷം ഫുട്ബോൾ ആരാധകർ സാക്ഷിയായി.ലാലിഗയില്‍ മയ്യോര്‍ക്കയെ എതിരില്ലാത്ത നാല് ഗോളിന് ബാഴ്സലോണ തകര്‍ത്ത് വിട്ടപ്പോള്‍ അര്‍ജന്റീനന്‍ സ്റ്റാര്‍ സ്ട്രൈക്കര്‍ മെസി തന്നെയായിരുന്നു ശ്രദ്ധാകേന്ദ്രം. ഒരു ഗോള്‍ നേടിയും രണ്ട് ഗോളിന് വഴിയൊരുക്കിയും മെസി ലോക്ക് ഡൗണ്‍ തന്റെ കാലിനും പ്രതിഭയ്ക്കും ബാധിച്ചിട്ടില്ലെന്ന് തെളിയിച്ചു.മത്സരം തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ ബാഴ്സലോണ ഇന്ന് ലീഡ് നേടി. കളിയുടെ തുടക്കത്തില്‍ അലാബ നല്കിയ ക്രോസ് വലയില്‍ എത്തിച്ചു കൊണ്ട് വിദാല്‍ ആണ് ബാഴ്സയുടെ ഗോളടി തുടങ്ങിയത്.രണ്ടാം പകുതി അവസാനിക്കുന്നതിന് മുന്‍പ് ഒരുഗോള്‍ കൂടി നേടി ബാഴ്സ ആധിപത്യം ഉറപ്പിച്ചു. 37ആം മിനുട്ടില്‍ ബ്രാത് വെയ്റ്റ് ആണ് ബാഴ്സയുടെ രണ്ടാം ഗോള്‍ നേടിയത്. മെസിയുടെ അസിസ്റ്റില്‍ നിന്നായിരുന്നു ഗോള്‍. ജയത്തോടെ ബാഴ്സലോണ തങ്ങളടെ ലീഡ് 60 പോയിന്റാക്കി ഉയർത്തിയിട്ടുണ്ട്.
അതേ സമയം മൽസരങ്ങൾ ആരംഭിച്ചിട്ടില്ലെങ്കിലും യൂറോപ്പിലെ വന്പൻ ക്ലബ്ബുകളെല്ലാം തന്നെ പരിശീലനം ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്. സൂപ്പർ താരം നെയ്മർ പന്ത് തട്ടുന്ന പിഎസ്ജി താരങ്ങളോട് ഉടൻ പാരിസിലെത്താൻ നിർദേശം നൽകിക്കഴിഞ്ഞു. ഈ മാസം 22 മുതൽ പരിശീലനം പുനരാരംഭിക്കുന്നതിനാണ് ക്ലബ്ബ് തീരുമാനിച്ചിട്ടുള്ളത്.