കോത്തഗിരി ഇന്ത്യയിലെ ‘സ്വിറ്റ്‌സര്‍ലന്‍ഡ്’


ഇന്ത്യയിലെ സ്വിറ്റ്‌സര്‍ലന്‍ഡ് എന്ന വിളിപ്പേര് വീണ സ്ഥലമാണ് കോത്തഗിരി. സ്വിറ്റ്‌സര്‍ലന്‍ഡിന് തുല്യമായ മനോഹരമായ കാലാവസ്ഥയാണ് കോത്തഗിരിയിലേതും. തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഒഴിവുകാല വസതി ഇവിടെയാണ്.


സമുദ്രനിരപ്പില്‍ നിന്ന് 1783 അടി ഉയരത്തിലാണ് കോത്തഗിരി. കോത്ത എന്ന ആദിവാസികളുടെ സ്ഥലമായതിനാല്‍ കോത്തഗിരി എന്ന വിളിപ്പേര് വീണു. കോത്തഗിരിയിലെ കോടനാടിന് ഈ പേര് വീഴാന്‍ തന്നെ കാരണം കോടമഞ്ഞിന്‍റെ നാടായതിനാലാണ്. കോടനാട് വ്യൂപോയിന്റ് കഴിഞ്ഞാല്‍ പിന്നെ കാതറിന്‍ വെള്ളച്ചാട്ടവും രംഗസ്വാമീ പീക്കുമാണ് കോത്തഗിരിയിലെ സഞ്ചാര കേന്ദ്രങ്ങള്‍.

കാഴ്ചയെ ത്രസിപ്പിക്കുന്ന പ്രകൃതിയുടെ വിസ്മയം തന്നെയാണ് കോത്തഗിരിയിലെ പ്രധാന കാഴ്ചയായ കാതറിന്‍ വെള്ളച്ചാട്ടം.
മഞ്ഞില്‍ പുതച്ചു കിടക്കുന്ന കോത്തഗിരി കാണുമ്പോള്‍ ഒരുവേള ഊട്ടിയിലേക്കാള്‍ മനോഹരമെന്നും തോന്നിപ്പോകാം. അത്രമേല്‍ മനോഹരമായ കുന്നിന്‍ നിരകളും വ്യൂപോയിന്‍റുകളുമാണ് കോത്തഗിരിയിലേത്. നോക്കത്താദൂരത്തോളും പരന്നുകിടക്കുന്ന തേയിലത്തോട്ടങ്ങളും കോത്തഗിരിയുടെ പ്രത്രേകതയാണ്. ട്രക്കിംഗിനും അനുയോജ്യമാണ് ഇവിടം.

Leave a Reply

Your email address will not be published. Required fields are marked *