ക്ലാവ് പിടിച്ച് വെള്ളി വിപണി
ശിവ തീര്‍ത്ഥ
ഒരുകാലത്ത് പെണ്ണിന്‍റെ സൌന്ദ്യര്യ സങ്കല്‍പ്പങ്ങള്‍ക്ക് മാറ്റ് കൂട്ടിയ ആഭരണമായിരുന്നു വെള്ളികൊലുസ്. പലതരത്തുള്ള ഡിസൈനിലുള്ള കൊലുസു കളും മിഞ്ചിയുംമൊക്കെ അവളുടെ ആമാഢപെട്ടിയില്‍ സ്ഥാനം പിടിച്ചിരുന്നു. ഇന്ന് ആ ട്രെന്‍റ് ഒക്കെ മാറിമറിഞ്ഞിരിക്കുന്നു. സ്വര്‍ണകൊലുസിനാണ് ഇന്ന് പ്രീയം
യുവതലമുറയ്ക്ക് പ്രിയം ഫാൻസി ആഭരണങ്ങളോടാണ്. വെള്ളിക്കൊലുസുകൾ മാറ്റിവെച്ച് കാലിൽ ചരട് കെട്ടുന്നതാണ് അടുത്തകാലത്തായി കണ്ടുവരുന്ന ട്രെൻഡ്. ഭർതൃമതികൾ കാൽവിരലിൽ അണിയുന്ന മിഞ്ചി വരെ ഇന്ന് പല ഡിസൈനിൽ ഫാൻസി സ്റ്റോറുകളിൽ കുറഞ്ഞ വിലയ്ക്ക് ലഭിക്കും.
കൊച്ചുകുട്ടികൾക്കുള്ള കാൽത്തളയ്ക്കും പാദസ്വരത്തിനും മാത്രമായാണ് ഇപ്പോൾ ആവശ്യക്കാർ വെള്ളി ആഭരണശാലകളിലെത്തുന്നത് എത്തുന്നത്. മുതിർന്നവർക്ക് പ്രിയം സ്വർണക്കൊലുസിനോട് തന്നെ. സ്വർണം വാങ്ങാൻ പണമില്ലാത്തവരാകട്ടെ വിവിധയിനം ഫാൻസി ആഭരണങ്ങളെ ആശ്രയിക്കും.
സ്വർണപ്പണിയുമായി താരതമ്യം ചെയ്യുമ്പോൾ വെള്ളി ആഭരണ നിർമ്മാണത്തിന് തൊഴിലാളികളെ ലഭിക്കാത്തതും പ്രതിസന്ധിയാണ്. പുതുതലമുറ ഈ തൊഴിലിലേക്ക് വരുന്നതേയില്ല. വെള്ളി ആഭരണനിർമ്മാണത്തിന് യന്ത്രസഹായം ഇല്ലാത്തതിനാൽ പണിക്കൂലിയും കൂടുതലാണ്.ഗ്രാമിന് പണിക്കൂലി ഉള്‍പ്പടെ 97 രൂപയാണ് വെള്ളിയുടെ വില
ഉപഭോക്താക്കൾ കുറഞ്ഞതോടെ പിടിച്ചുനിൽക്കാൻ പാടുപെടുകയാണ് വെള്ളി ആഭരണശാലകൾ. മുതിർന്നവർ പോലും വെള്ളി അരഞ്ഞാണവും കൊലുസും വ്യാപകമായി ഉപയോഗിച്ചിരുന്ന കാലമുണ്ടായിരുന്നെങ്കിലും ഇന്ന് എല്ലാവർക്കും സ്വർണ ഭ്രമമാണെന്ന് വ്യാപാരികളും പറയുന്നു.ഇറ്റാലിയൻ സിൽവർ എന്ന വ്യാജന്‍റെ കടന്നുവരവും യഥാർത്ഥ വെള്ളിക്കച്ചവടം നടത്തുന്ന വ്യവസായികൾക്ക് ഭീഷണിയാണ്. റോഡിയം പൂശി വരുന്ന ഇത്തരം ലോഹങ്ങൾ കാഴ്ചയിൽ വെള്ളിക്കു സമമാണ്. തിളക്കം കൂടും. ഉപഭോക്താക്കളിൽ നിന്ന് വെള്ളിയുടെ വില ഈടാക്കുമെങ്കിലും യഥാർത്ഥത്തിൽ ഇതിനത്ര വില ഇല്ല. സ്വത്ത് എന്ന രീതിയിൽ സ്വർണം ഉപയോഗപ്പെടുത്തുമ്പോൾ വെള്ളി അത്തരത്തിൽ പ്രയോജനപ്പെടാത്തതും ഉപഭോക്താക്കളെ പിന്നോട്ട് വലിക്കുന്നു. തമിഴ്നാട്ടിലടക്കം വെള്ളി പാത്രങ്ങൾക്ക് ഡിമാൻഡുണ്ടെങ്കിലും കേരളത്തിൽ സ്ഥിതി വ്യത്യസ്തമാണ്