ചേന പായസം
ചേന(വെള്ള) – അര കി.ഗ്രാം
തേങ്ങ ഇടത്തരം – 1 എണ്ണം ( 6 ഗ്ലാസ് പാല്‍ എടുക്കണം)
എള്ള് കഴുകി വറുത്തത്- ഒരു ടിസ്പൂണ്‍
നെയ്യ് 2 ടേബിള്‍ സ്പൂണ്‍
ശര്‍ക്കര മധുരത്തിന് ആവശ്യമായത്
പഞ്ചസാര 1 ടേബിള്‍ സ്പൂണ്‍
ഏലയ്ക്ക കാല്‍ ടീസ്പൂണ്‍
ചേന തൊലിചെത്തി നന്നായി കഴുകി വൃത്തിയാക്കി ചെറു കഷ്ണങ്ങളാക്കി 1 സ്പൂണ്‍ പഞ്ചസാരയും ചേര്‍ത്ത് വേവിക്കുക. ഒ രു ഗ്ലാസ് മൂന്നാം പാലില്‍ ചേന നന്നായി ഉടച്ചെടുക്കുക. ഉരുളി അടുപ്പില്‍ വെച്ച് ചൂടാകുമ്പോള്‍ ഒന്നാം പാലൊഴിച്ചുള്ള പാലില്‍ ചേനക്കൂട്ട് നന്നായി വരട്ടിയെടുക്കുക. അതില്‍ ശര്‍ക്കര ഉരുക്കി അരിച്ചതും ചേര്‍ത്ത് പായസ പരുവം ആകുമ്പോള്‍ ഏലയ്ക്ക പൊടിയും ഒന്നാം പാലും വറുത്ത എള്ളും ചേര്‍ത്ത് ഇളക്കി കൊടുക്കുക. നെയ്യില്‍ വറുത്ത തേങ്ങ കൊത്തോ നട്സോ ഇടുന്നതും പായസത്തെ കൂടുതല്‍ രുചികരമാക്കും.
ഫോട്ടോയ്ക്ക് കടപ്പാട് ഇന്‍റര്‍നെറ്റ്