ജൂഡ് ആൻറണിക്ക് മികച്ച പ്രതികരണം നൽകി സിനിമാപ്രേമികൾ
ലോക് ഡൗൺ പീരഡ് ബോറടിമാറ്റാൻ കഥകള് അയക്കാൻ പറഞ്ഞുകൊണ്ട് ഫെയ്സ്ബുക്ക് പോസ്റ്റിട്ട സംവിധായകൻ ജൂഡ് ആൻറണിക്ക് മികച്ച പ്രതികരണം നൽകി സിനിമാപ്രേമികൾ. 800 ൽ അധികം കഥകൾ കിട്ടിയതായാണ് ജൂഡ് പോസ്റ്റിൽ പറയുന്നത്. മികച്ച ഒന്നുരണ്ട് കഥകള് തിരഞ്ഞെടുത്തിട്ടുണ്ട്. ഭൂരിഭാഗം കഥകളും വായിച്ചുകഴിഞ്ഞു. മുഴുവൻ കഥകളും വായിച്ച് കഴിയുമ്പോൾ ലോക് ഡൗൺ അവസാനിക്കുമെന്നും ജൂഡ് പോസ്റ്റിൽ പ്രത്യാശപ്രകടിപ്പിക്കുന്നുണ്ട്
ജൂഡ് ആന്റണിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ലോക് ഡൗൺ തുടങ്ങിയ സമയത്തു നിങ്ങളുടെയും എന്റെയും ബോറടി മാറ്റാൻ കഥകൾ അയക്കാൻ പറഞ്ഞു കൊണ്ട് ഞാൻ ഇട്ട പോസ്റ്റിന്റെ അപ്ഡേറ്റ്സ്. എന്നെ ഞെട്ടിച്ചു കൊണ്ട് എണ്ണൂറിൽ പരം കഥകളാണ് വന്നത്. ഇത് ടൈപ്പ് ചെയ്യുമ്പോ നൂറ്റി അറുപതു കഥകളാണ് ഇനി വായിക്കാനുള്ളത് . വായിച്ചതിൽ ഏതാണ്ട് എല്ലാത്തിനും പറ്റുന്ന തരത്തിൽ reply കൊടുത്തിട്ടുണ്ട് . വളരെയധികം ഇഷ്ടപ്പെടുന്ന കഥകൾ മാത്രമേ സിനിമയക്കാവൂ എന്നൊരു ധാരണ (ചിലപ്പോൾ തെറ്റായിരിക്കാം) മനസിൽ കിടക്കുന്നതിനാൽ വിരലിൽ എണ്ണാവുന്ന കഥകൾക്ക് മാത്രമേ പച്ച കാണിച്ചിട്ടുള്ളു . ഈ ലോക്ക് ഡൌൺ ഇത്രയും മനോഹരമാക്കി തന്ന എല്ലാ സിനിമ പ്രേമികളോടും അകമഴിഞ്ഞ നന്ദി അറിയിക്കുന്നു. ബാക്കി കഥകൾ വായിച്ചു തീരുമ്പോഴേക്കും ലോക്ക് ഡൌൺ കഴിയുമെന്നും എനിക്കിഷ്ടപ്പെട്ട കഥകൾ ഉടനെ സിനിമയായി കാണാമെന്നുമുള്ള പ്രതീക്ഷയിൽ