ഞങ്ങള്‍ ഒരേ സ്വരത്തില്‍ പറയുന്നു പിറന്നാള്‍ ആശംസകള്‍ ലാലേട്ടാ………..
മനസ്സുകൾ കീഴടക്കുന്ന മാന്ത്രികൻ. സ്വന്തം വികാര വിചാരങ്ങളെ ഒരാളിൽ സന്നിവേശിപ്പിച് ആസ്വദനത്തിന്റെ വേലിയേറ്റങ്ങളെ ആസ്വദിക്കുന്നവരെ മലയാളികൾ എന്ന് വിളിക്കാം.. മാന്ത്രികനാകട്ടെ നടന്ന വിസ്‌മയമായ മോഹൻലാലും.. അത്രമേൽ ഇഴ ചേർന്നബന്ധം. മകനായും ഭർത്താവായും കാമുകനായും അച്ഛനായും മാറുമ്പോൾ, പ്രേക്ഷകരേയും കഥാപാത്രമാക്കി മാറ്റുന്ന തന്മയത്വമാണ് മോഹൻലാൽ എന്ന നടന്‍റെ പ്രത്യേകത. ലാലേട്ടന്‍റെ ഓരോ ചലനവും കണ്ടുനിൽക്കുന്നവരിൽ ഭാവാഭിനയമാണ്.. അടി തൊട്ട് മുടിയോളം കഥാപാത്രങ്ങളെ ഉൾക്കൊണ്ട് അഭിനയിക്കുന്നമോഹൻലാൽ എന്ന നടനെ അഭിനയത്തിന്റെഏതു അളവുകോൽ വെച്ച് അളന്നാലും ലോകം ഇദ്ദേഹത്തിനു മുന്നിൽ കീഴടങ്ങും.മലയാളികളുടെ സ്വകാര്യ അഹങ്കാരമായ നടന വിസ്മയം മോഹലാലിന് ഇന്ന് 60വയസ്സ്…
ലാലേട്ടന് പിറന്നാള്‍ ആശംസകളുമായി ആരാധകര്‍
ഉണ്ണികൃഷ്ണന്‍
സീരിയല്‍ ആര്‍ട്ടിസ്റ്റ്
ലാലേട്ടൻ എന്ന പേര് എന്ന പേര് ഉച്ചരിക്കാത്ത മലയാളികള്‍ ഉണ്ടാവില്ല. അദ്ദേഹത്തിന്‍റെ കഥാപാത്രങ്ങളൊക്കെ നമ്മുടെ ജീവിതമായി വളരെ ഇഴുകിചേര്‍ന്നവയാണ്
അഭ്രപാളിയിലെ വിസ്മയമായി തീര്‍ന്നത് എന്നുമുതല്‍ക്കാണോ അന്ന് മുതൽ ഇന്ന് വരെ അദ്ദേഹം ചെയ്ത ഓരോ വേഷങ്ങളും അതി സൂക്ഷമമായ ക്യാരക്ടര്‍ ഫോര്‍മേഷന്‍ ആയിരുന്നു. ലാലേട്ടന്‍ അഭിയിച്ച കഥാപാത്രങ്ങളൊക്കെ തന്നെ മികച്ചതാണെങ്കിലും എനിക്കേറ്റവും ഇഷ്ടമായ ഒരു വേഷം അദ്ദേഹത്തിന്‍റെ വാനപ്രസ്ഥത്തിലെ ആ പകർന്നാട്ടമാണ്. എളിമയാണ് ആ മഹാ നടന്‍റെ ഏറ്റവും വലിയ സമ്പത്ത്. അദ്ദേഹത്തിന്‍റെ ആരാധകനായിരിക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. ആശംസകള്‍ ലാലേട്ടാ……..
കിരണ്‍
പട്ടണക്കാട്
സിനിമകളിലെ വയലന്‍സും സ്റ്റണ്ടും കുട്ടിക്കാലത്ത് എന്നെ ഏറെ ഭയപ്പെടുത്തിയിരുന്നു. മോഹന്‍ലാല്‍ അഭിനയിച്ച ക്യാരക്ടര്‍ ഒക്കെതന്നെയും എന്‍റെ ആരോക്കെയായി തോന്നിയിരുന്നു.പിന്നീട് ചലച്ചിത്രലോകവുമായി എന്നെ ഏറെ അടുപ്പിച്ചത് ലാലേട്ടന്‍ ചിത്രങ്ങളാണ്. സിനിമാലോകത്ത് ആരൊക്കെ വന്നു പോയാലും ലാലേട്ടന്‍ മാത്രമാണ് എന്‍റെ ഹിറോ. ഏത് അന്നും ഇന്നും എന്നും അങ്ങനെ തന്നെയായിരിക്കും. അഭിനയ കുലപതിയുടെ ആരാധകനായി ഇരിക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. എന്‍റെ പ്രീയപ്പെട്ട ഏട്ടന് പിറന്നാള്‍ ആശംസകള്‍
ശ്രീജിത്ത് ചന്ദ്രബോസ്
ബാംഗ്ലൂര്‍
60 നും ഒരു 16 ന്‍റെ മാധുര്യം കാണും അല്ലേ… അതെ ഇന്നു നമ്മുടെ പ്രിയങ്കര നായ ലാലേട്ടന്‍റെ 60 താം പിറന്നാളാണ്. മലയാള സിനിമയുടെ ലാളിത്യമായ ….. അന്തസ്സും അഭിമാനവുമായ നമ്മുടെ സ്വന്തം ലാലേട്ടന് ഇന്ന് 60 ന്റെ തിളക്കമാണ്…..
മലയാള സിനിമയുടെ താരരാജാവിന് ….. പിറന്നാൾ ആശംസിക്കാൻ കൊതിക്കുന്ന ലക്ഷങ്ങൾ തിങ്ങി വാഴുന്ന ഈ മലയാളക്കരയിൽ , കൊറോണ താണ്ടവമാടുകയാണെങ്കിലും നമ്മൾ ഓരോ മലയാളികൾക്കും എങ്ങിനെയും അദ്ദേഹത്തിന് വേണ്ടി പ്രാർഥിക്കാനും ആശംസകൾ അർപ്പിക്കുമാനു മുള്ള വ്യഗ്രത ഇല്ലായ്കയില്ല…… ഞങ്ങളുടെ അഭിമാനമായ ‘ , സ്വകാര്യ സ്വത്തായ ഞങ്ങളുടെ പ്രിയപ്പെട്ട ലാലേട്ടന് കൂട്ടുകാരിയുടെ എല്ലാ ഫോളോവേഴ്സിന്റെയും ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ …. കത്തിജ്വലിക്കട്ടെ ഈ രേവതി നക്ഷത്രം …..ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ….. ഹാപ്പി ബർത്ത്ഡേ ലാലേട്ടാ…
ഡോ. രോഹിത്ത്
“അഭിനയത്തെ ലയനമാക്കി തീർത്ത മഹാ പ്രതിഭ….. കർമം സാധനയാക്കി വിസ്മയം തീർത്ത ലാലേട്ടന് പിറന്നാൾ ആശംസകൾ “
ആദര്‍ശ്
ചേലോറ
മലയാളത്തിൽ ഏകദേശം 30 വർഷത്തിനു മുകളിലായി തന്‍റെ സ്റ്റാർഡം നിലനിർത്തിക്കൊണ്ട് ആദ്യ 50 കോടിയും 100 കോടിയും 200 കോടിയും തൻറെ പേരിലാക്കി പത്മശ്രീ പത്മഭൂഷൺ ഡോക്ടറേറ്റ് Lft.conol പദവി അടക്കം നാല് ദേശീയ അവാർഡും ഒമ്പതോളം സ്റ്റേറ്റ് അവാർഡും ലഭിച്ചു ഉദിച്ചുനിൽക്കുന്ന മലയാളത്തിലെ താരകം ലാലേട്ടന്‍………
ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം നരസിംഹത്തിലെ പൂവള്ളി ഇന്ദുചൂടൻ ആണ്. ഇന്നും പൗരുഷത്തിന്‍റെ പ്രതീകമായി മീശ പിരിച്ച് മുണ്ട് മാടിക്കുത്തിയ നല്ല മാസ്സ് കഥാപാത്രം
ഒരിക്കലെങ്കിലും അങ്ങനെ നടക്കാൻ ആഗ്രഹിക്കാത്ത മലയാളി ഉണ്ടാവില്ല. ഞങ്ങളെ മീശപിരിക്കാന്‍ പഠിപ്പിച്ച വല്ല്യേട്ടന് പിറന്നാള്‍ ആശംസകള്‍
സിബിമോള്‍ ഇ.എന്‍
കേരളം കണ്ട നടനവിസ്മയം മോഹൻലാൽ എന്ന ലാലേട്ടന് ഇന്ന് ഷഷ്ഠിപൂർത്തി .നാലു പതിറ്റാണ്ടുകളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന ലാലേട്ടൻ ജനമനസ്സുകളിൽ നിറഞ്ഞു നിൽക്കുന്നു അതിനു കാരണം അദ്ദേഹത്തിന് അഭിനയമികവ് തന്നെയാണ് .തേജസും ഓജസും നൽകി കഥാപാത്രങ്ങൾക്ക് ജീവൻ നൽകുകയാണ് ലാലേട്ടൻ ചെയ്യുന്നത്.
ഒരു ആരാധിക എന്ന നിലയിൽ ഞാൻ ലാലേട്ടനെ ഇഷ്ടപ്പെടാൻ കാരണം അദ്ദേഹത്തിന്‍റെ അഭിനയരീതി തന്നെയാണ്. പകരം വെയ്ക്കാൻ ഇല്ലാത്ത ഓരോ കഥാപാത്രങ്ങളും അദ്ദേഹം അഭിനയിച്ചു ഫലിപ്പിക്കുകയല്ല മറിച്ച് അദ്ദേഹം ആ കഥാപാത്രങ്ങളായി ജീവിക്കുക തന്നെയാണ് ചെയ്യുന്നത്. മലയാള സിനിമയിൽ പകരംവെക്കാനില്ലാത്ത മഹാനുഭാവൻ ആണ് ലാലേട്ടൻ മഞ്ഞിൽവിരിഞ്ഞപൂവിലൂടെ മലയാള സിനിമയിൽ വിരിഞ്ഞു വന്ന ഏട്ടൻ ഇന്ന് മലയാളക്കരയിൽ മുഴുവൻ പൂത്തു തളിർത്തു നിൽക്കുകയാണ്. മലയാള സിനിമയുടെ നാട്ടുരാജാവിന് എല്ലാ ആയുരാരോഗ്യസൗഖ്യം നേർന്നുകൊണ്ട് നല്ലൊരു പിറന്നാളാശംസകൾ നേരുന്നു
ജോയല്‍ ബാബു
കോട്ടയം
അഭിനയ കുലപതി നടൻ മോഹൻലാലിന് ഇന്ന് അറുപതാം പിറന്നാൾ. നാലുപതിറ്റാണ്ട് പിന്നിട്ട അഭിനയജീവിതത്തിലൂടെ മലയാളിയുടെ മാത്രമല്ല, സിനിമ ഇഷ്ടപ്പെടുന്ന എല്ലാവരിലു൦ മോഹൻലാൽ എന്ന പേരും അടയാളപ്പെട്ടിരിക്കുന്നു. മോഹൻലാലെന്ന വ്യക്തിയുടെ അഭിനയമുഹൂർത്തങ്ങളൊക്കെയും മലയാളിയുടെ പച്ചയായ ജീവിതം തന്നെയായിരുന്നു.എത്ര കണ്ടാലും മതി വരാത്ത ചില കാര്യങ്ങൾ നമ്മുടെയൊക്കെ ജീവിതത്തിലുണ്ടാകു൦. അതുപോലെ ഒരാളുടെ പേരും മലയാളി നെഞ്ചിൽ കുറിച്ചിട്ടു. അതാണ് മോഹൻലാൽ. പലവട്ടം കണ്ടിട്ടും മതിവരാത്ത ചില മോഹൻലാൽചിത്രങ്ങൾ, ഇന്നു൦ മലയാളി നെഞ്ചോട് ചേർത്തുവയ്ക്കുന്നു. കാഴ്ചയുടെ ആ രസതന്ത്രം മടുക്കാതെ, മലയാളി മോഹൻലാലിനെ ഇന്നു൦ കണ്ടുകൊണ്ടേയിരിക്കുന്നു,
വില്ലനിൽനിന്ന് മലയാളസിനിമയുടെ നായകസ്ഥാനത്തേക്കുള്ള മോഹൻലാലിന്റെ വളർച്ച അതിവേഗത്തിലായിരുന്നു. അതുവരെ നിലനിന്ന നായക സങ്കൽപങ്ങളെക്കൂടിയാണ് ആ വളർച്ച തിരുത്തിക്കുറിച്ചത്. അഭ്രപാളിയിൽ കൈയൊപ്പ് ചാർത്തിയ നിരവധി ചിത്രങ്ങൾ, പകര൦വയ്ക്കാൻ കഴിയാത്ത അഭിനയ പാടവം,മോഹലാലെന്ന വ്യക്തി ഇന്നും ഒരു വിസ്മയമാണ്. ക്യാമറക്ക് മുന്നിലുള്ള വ്യക്തിയല്ല ആക്ഷൻ എന്ന് കേട്ട് കഴിയു൩ോൾ. നിരവധി ദേശീയ പുരസ്കാരങ്ങൾക്ക് പുറമെ പത്മശ്രീയും പത്മഭൂഷണും നൽകി രാജ്യത്തിന്റെ ആദരം ഏറ്റുവാങ്ങിയപ്പോഴും ആരാധകർക്ക് അവരുടെ ലാലേട്ടനാണ് മോഹൻലാൽ. മലയാള സിനിമയുടെ കലാമൂല്യത്തിനപ്പുറം വിപണിമൂല്യം
കടൽകടത്തി രാജ്യാന്തരതലത്തിലേക്ക് എത്തിച്ച മോഹൻലാൽ ചിത്രങ്ങളും നിരവധി. ലാലേട്ടാ…… കണ്ണാടിയിൽ നോക്കി ഇല്ലാത്ത മീശ വരയ്ക്കാൻ പ്രേരിപ്പിച്ചത് നിങ്ങളായിരുന്നു…. കൂട്ടുകാരോട് നീ പോ മോനെ ദിനേശാ എന്ന് പറയാൻ പഠിപ്പിച്ചതും നിങ്ങളായിരുന്നു കിട്ടിയ ചില്ലറകൾ ചിലവാക്കാതെ കൂട്ടിവെച്ചു സിനിമ കാണണം എന്ന മോഹം ഉണ്ടാവാനും കാരണം നിങ്ങളായിരുന്നു…..
ഇന്നും ടെലിവിഷനിൽ മോഹൻലാൽ ചിത്രങ്ങൾ കാണുമോ അറിയാതെ കൈയടിക്കാൻ കാരണമായ ജഗനാഥനും ഇന്ദുചൂഡനും ശ്രീഹരിയും വേലായുധനും എല്ലാം നിങ്ങളായിരുന്നു…. മലയാളത്തിന്‍റെ നടനവിസ്മയത്തിന് പിറന്നാൾ ആശംസകൾ