ദു:ഖത്തിലാഴ്ത്തിയ 200 ദിവസങ്ങൾ; വൈകാരികമായ ഷാജിപട്ടിക്കരുടെ എഫ്ബി കുറിപ്പ്
കോറോണ എന്ന വൈറസ് പടര്‍ന്ന് പിടിച്ച് സംസ്ഥാനത്തിലെ തിയേറ്ററുകള്‍ അടഞ്ഞുകിടിന്നിട്ട് ഇന്നലെ 200 ദിനങ്ങള്‍ പിന്നിടുന്നു.
അറുനൂറ്റി ഇരുപത്തിയഞ്ചോളം തിയേറ്ററുകളാണ് ഇത്തരത്തില്‍ അടഞ്ഞുകിടക്കുന്നതെന്ന് എഴുത്തുകാരനും പ്രൊഡക്ഷൻ കൺട്രോളും മായ ഷാജി പട്ടിക്കര ഫെയ്സ്ബുക്കില്‍ കുറിക്കുന്നു.
സിനിമയൊഴികെ മറ്റ് മേഖലകളെല്ലാം സജീവമായി കഴിഞ്ഞു. എന്നാല്‍ നൂറു പേർ ജോലി ചെയ്തിരുന്ന ഒരു സിനിമാ സെറ്റിൽ ഇപ്പോൾ അൻപത് പേർക്കു മാത്രമാണ് അനുമതി. വെട്ടികുറയ്ക്കുന്നത് പ്രൊഡക്ഷൻ ബോയ്സ്, ക്രെയ്ൻ – യൂണിറ്റ് അംഗങ്ങൾ, ഡ്രൈവേഴ്സ്, വിവിധ മേഖലകളിലെ അസിസ്റ്റൻ്റ്മാർ എന്നിവരെയാണ് . പ്രതിസന്ധിയെ നേരിടാൻ താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്ന് നിർമ്മാതാക്കളുടെ സംഘടന അറിയിച്ചിരുന്നെങ്കിലും, പലരും അതിന് തയ്യാറായിട്ടില്ലെന്നും ചിലര്‍ പഴതിനേക്കാള്‍ അധികം തുകവാങ്ങുന്നുണ്ടെന്നും ഷാജിപട്ടിക്കര പോസ്റ്റില്‍ ആരോപിക്കുന്നു.
ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം