പതിനാലാം വയസ്സില്‍ ലൈംഗികാതിക്രമത്തിനിരയായി; തുറന്ന് പറഞ്ഞ് ആമിര്‍ ഖാന്‍റെ മകള്‍
ലൈംഗികാതിക്രമത്തിന് ഇരയായെന്ന് തുറന്നു പറഞ്ഞ് ബോളിവുഡ് താരം ആമിർ ഖാന്‍റെ മകൾ ഐറ ഖാൻ.സമൂഹ മാധ്യമത്തിൽ പങ്കുവച്ച വിഡിയോയിലാണ് ഐറ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
പതിനാലാം വയസിൽ ലൈംഗികാതിക്രമത്തിനിരയായി.
ഇക്കാര്യം മാതാപിതാക്കളായ റീന ദത്തയോടും ആമിർ ഖാനോടും പറഞ്ഞിരുന്നു. ആ സാഹചര്യം മറികടക്കാൻ മാതാപിതാക്കളാണ് സഹായിച്ചത്. ഇനി ഇത്തരത്തിൽ ഒരു സംഭവം ജീവിതത്തിൽ ഉണ്ടാകില്ലെന്ന് മനസിൽ ഉറപ്പിച്ചു. ആ അവസ്ഥയിൽ നിന്ന് പുറത്തു കടന്നു. എന്നാൽ ആ സംഭവം മനസിനെ വീണ്ടും വേട്ടയാടി തുടങ്ങി. 18-20 വയസിലായിരുന്നു അതെന്നും ഐറ
വർഷങ്ങളായി നേരിട്ട വിഷാദ രോഗത്തിന് കാരണം ഇതാണെന്നും ഐറ. നാല് വർഷത്തോളം കടുത്ത വിഷാദ രോഗത്തിന് അടിമയായിരുന്നു ഐറാ ഖാൻ..മാതാപിതാക്കളുടെ വിവാഹ മോചനം ഒരിക്കലും തന്റെ അവസ്ഥയ്ക്ക് കാരണമല്ല. അത് തന്നെ അസ്വസ്ഥയാക്കിയിട്ടില്ല. അവരിപ്പോഴും തന്റെയും സഹോദരൻ ജുനൈദിന്റേയും അടുത്ത സുഹൃത്തുക്കളാണ്.
വിഷാദ രോഗത്തിന് അടിമയാണെന്ന് തുറന്നു പറഞ്ഞ് നേരത്തേ ഐറ പങ്കുവച്ച വിഡിയോ വൈറലായിരുന്നു. മാനസികാരോഗ്യ ദിനത്തിലായിരുന്നു ഐറ വിഡിയോ പങ്കുവച്ചത്.