പെസഹാ അപ്പം
പെസഹാ- യേശുദേവന്റെ അന്ത്യഅത്താഴത്തെ അനുസ്മരിച്ച് ലോകമെങ്ങുമുള്ള ക്രൈസ്തവ സമൂഹം ആചരിക്കുന്നതാണ് പെസഹാ..
പെസഹാ അപ്പം തയ്യാറാക്കുന്ന വിധം:-
ചേരുവകള്‍ :-
പച്ചരിപ്പൊടി വറുത്തത് – 1 കിലോ
ഉഴുന്ന് – കാല് കിലോ
തേങ്ങ – 2 എണ്ണം
ജീരകം – പാകത്തിന്
ചുവന്നുള്ളി – ആവശ്യത്തിന്
ഉപ്പ് – പാകത്തിന്
പാകം ചെയ്യുന്ന വിധം :
തേങ്ങ, ഉള്ളി, ജീരകം എന്നിവ ഒന്നിച്ച് നന്നായി അരയ്ക്കുക. ഉഴുന്ന് ചീനച്ചട്ടിയില്‍ വെറുതെ വറുത്തെടുത്ത് കുതിര്‍ത്ത് അരച്ചെടുക്കുക. വറുത്ത് അരിപ്പൊടിയില്‍ അരച്ച ഉഴുന്നും തേങ്ങയും, പാകത്തിന് ഉപ്പും ചേര്‍ത്ത് കുഴയ്ക്കുക.ഒരു മണിക്കൂര്‍ വയ്ക്കുക. പാത്രത്തിലാക്കിയ ശേഷം അപ്പച്ചെമ്പില്‍ വെള്ളം ഒഴിച്ച് തട്ടിന് മുകളില്‍ വച്ച് ആവിയില്‍ വേവിക്കുക. അതിന് മുകളില്‍ കുരിശാകൃതിയില്‍ ഓശാന ഓല വയ്ക്കാന്‍ മറക്കരുത്……
പെസഹാ പാല്
ചേരുവകള്‍ :-
തേങ്ങാ – 2 എണ്ണം
ശര്‍ക്കര – അര കിലോ
ജീരകം – ആവശ്യത്തിന്
ചുക്ക് – 1 കഷണം
ഏലക്കാ – ആവശ്യത്തിന്
കുത്തരി – 100 ഗ്രാം
പാകം ചെയ്യുന്ന വിധം :-
പുതിയ പാത്രത്തില്‍ തേങ്ങാപ്പാലും, അരിച്ചെടുത്ത ശര്‍ക്കരപ്പാനിയും തിളപ്പിക്കുക. വറുത്തുപൊടിച്ച അരിപ്പൊടിയില്‍ തീയിലിരിക്കുന്ന ലായനി അല്‍പ്പമെടുത്ത് കട്ടിപിടിക്കാതെ കലക്കി പാലില്‍ ഒഴിക്കുക. ജീരകം, ഏലക്ക പൊടിച്ചത് എന്നിവയും ചേര്‍ത്ത് അടുപ്പില്‍ വച്ച് പുത്തന്‍ തവികൊണ്ട് ഇളക്കികൊണ്ടിരിക്കുക. ഓശാന ഞായറാഴ്ച ലഭിച്ച ഓല കുരിശാകൃതിയില്‍ ഇട്ടശേഷം തിളപ്പിച്ച് വാങ്ങുക…