മുത്തോന് വീണ്ടും അന്തര്‍ദേശീയ പുരസ്കാരം
സിന്‍സിനിറ്റി അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച തിരക്കഥയ്ക്കുള്ള പുരസ്ക്കാരം മൂത്തോന്‍ കരസ്തമാക്കി.
ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ കരസ്തമാക്കി മലയാളക്കരയുടെ അഭിമാന ചിത്രമാണ് ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത് മൂത്തോന്‍. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സിന്‍സിനിറ്റി അന്താരാഷ്ട്ര ചലച്ചിത്രമേളയിലാണ് ചിത്രത്തിന് മൂന്ന് പുരസ്‌കാരങ്ങള്‍ ലഭിച്ചത്. മികച്ച തിരക്കഥ-ഗീതു മോഹന്‍ദാസ് , മികച്ച ബാലതാരം- സഞ്ജന ദിപു, മികച്ച സഹനടന്‍- ശശാങ്ക് അറോറ, എന്നീ പുരസ്‌കാരങ്ങളാണ് ചിത്രത്തെ തേടി എത്തിയത്.
ഒക്ടോബര്‍ 15 – നവംബര്‍ 1നുമിടയില്‍ നടന്ന സിന്‍സിനിറ്റി അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ‘ഛോട്ടാ നവാബ്’ മികച്ച ചിത്രമായും ആനന്ദീഗോപാല്‍ എന്ന ചിത്രത്തിലൂടെ ‘ഭാഗ്യശ്രീ മിലിന്ദ്’ മികച്ച അഭിനേതവായും തിരഞ്ഞെടുക്കപ്പെട്ടു.
ഗീതു മോഹന്‍ദാസാണ് സമൂഹമാധ്യമങ്ങളിലൂടെ വിവരം പുറത്തുവിട്ടത്. നിവിന്‍ പോളിയും ട്വിറ്ററിലൂടെ സന്തോഷം പങ്കുവെച്ചു.
തന്റെ സഹോദരനെ തേടി ലക്ഷദ്വീപില്‍ നിന്നും മുംബൈയിലേക്ക് പോവുന്ന മുല്ലയുടേയും സഹോദരന്‍ അക്ബറിന്റേയും കഥ പറയുന്ന ചിത്രം ന്യൂയോര്‍ക്ക് ഇന്ത്യന്‍ ചലച്ചിത്രമേളയിലും കേരള സംസ്ഥാന അവാര്‍ഡിലും പുരസ്‌കാരങ്ങള്‍ നേടിയിരുന്നു.