ഇലക്ട്രിഷ്യന്‍, പ്ലംബര്‍ എന്നിവരുടെ സേവനം വിരല്‍ തുമ്പില്‍ ഒരുക്കി സ്‌കില്‍ രജിസ്ട്രി ആപ്പ്
ആലപ്പുഴ: ഇലക്ട്രിഷ്യന്‍, പ്ലംബര്‍, പെയിന്റര്‍, കാര്‍പന്റര്‍ എന്നിങ്ങനെ 42 സേവനമേഖലകളിലെ വിദഗ്ധരുടെ സേവനങ്ങള്‍ വിരല്‍തുമ്പില്‍ ഒരുക്കി സ്‌കില്‍ രജിസ്ട്രി ആപ്പ്. തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലുള്ള സംസ്ഥാന നൈപുണ്യ വികസന മിഷനായ കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സാണ് (കെ.എ.എസ്.ഇ) ‘സ്‌കില്‍ രജിസ്ട്രി’ എന്ന പേരില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രവര്‍ത്തന സജ്ജമാക്കിയത്.
വ്യാവസായിക പരിശീലന വകുപ്പ്, എംപ്ലോയ്‌മെന്റ് വകുപ്പ്, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെ ദൈനംദിന ഗാര്‍ഹിക, വ്യാവസായിക ആവശ്യങ്ങള്‍ക്ക് തൊഴില്‍ വൈദഗ്ദ്യമുളളവരുടെ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് ലഭ്യമാക്കാന്‍ ഈ ആപ്പിലൂടെ സാധിക്കും.
വിദഗ്ധ തൊഴിലാളികളുടെ സ്‌കില്‍ രജിസ്ടി രൂപീകരണത്തിലൂടെ 42 സേവന മേഖലകളിലെ വിദഗ്ദ്ധരുടെ സേവനങ്ങള്‍ ലഭ്യമാകും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് സൗജന്യമായി ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് തൊഴില്‍ വൈദഗ്ധ്യമുള്ളര്‍ക്ക് സര്‍വീസ് പ്രൊവൈഡര്‍ ആയും, ഇവരുടെ സേവനം ആവശ്യമുള്ളവര്‍ക്ക് കസ്റ്റമര്‍ ആയും രജിസ്റ്റര്‍ ചെയ്യാം.
കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ കേരളത്തിലേക്ക് തിരിച്ചു വരുന്ന പ്രവാസികള്‍ക്കും ലോക്ക് ഡൗണില്‍ തൊഴിലില്ലാതെ വലഞ്ഞു പോയ ദൈനംദിന ഗാര്‍ഹിക, വ്യാവസായിക തൊഴിലാളികള്‍ക്കും തൊഴിലാളികളെ തേടുന്ന ഗാര്ഹിക ഉപഭോക്താക്കള്ക്കും ‘സ്‌കില്‍ രജിസ്ട്രി’ യുടെ സേവനം ഫലപ്രദമായി ഉപയോഗപ്പെടുത്താവുന്നതാണ്