”വര്‍ക്ക് ഫ്രം ഹോം” പായ്ക്കമായി ജിയോ
കോവിഡ് ഭീതിയെ തുടര്‍ന്ന് വര്‍ക്ക് ഫ്രം ഹോം ശൈലിയിലേക്ക് മാറിയതോടെ രാജ്യത്തെ ജനങ്ങള്‍ മാറിയതോടെ ‘വര്‍ക്ക് ഫ്രം ഹോം പായ്ക്കമായി റിലയന്‍സ് ജിയോ എത്തി. കഴിഞ്ഞ ശനിയാഴ്ചയാണ് ജിയോ ഈ പ്ലാന്‍ അവതരിപ്പിച്ചത്. ഈ പ്ലാന്‍ അനുസരിച്ച്, ദിവസേന 2 ജിബി ഡേറ്റാ സ്വന്തമാക്കാം. 100% ഡേറ്റാ ഉപഭോഗം പൂര്‍ത്തിയാക്കിയ ശേഷം, ഉപയോക്താക്കള്‍ക്ക് 64 കെബിപിഎസ് കുറഞ്ഞ വേഗതയില്‍ ഇന്റര്‍നെറ്റ് ഡേറ്റ ഉപയോഗിക്കുന്നത് തുടരാം.
പാക്കിന്റെ കാലാവധി 51 ദിവസമാണ്. 251 രൂപയാണ് നിരക്ക്. വോയ്സ് കോളുകള്‍ക്കും എസ്എംഎസും ഈ പായ്ക്ക് വഴി ലഭിക്കില്ല. തിരഞ്ഞെടുത്ത ഡേറ്റ വൗച്ചര്‍ പ്ലാനുകള്‍ അപ്ഗ്രേഡു ചെയ്യുന്നതിലൂടെ കൂടുതല്‍ ഡേറ്റയും ജിയോ വോയ്സ് കോള്‍ ഫ്രീ മിനിറ്റുകളും ലഭിക്കുമെന്ന് ജിയോ നേരത്തെ അറിയിച്ചിരുന്നു. ഒരു സജീവ പ്ലാന്‍ ഉള്ള ഉപയോക്താവിന് മാത്രമേ ഈ 4 ജി ഡേറ്റ വൗച്ചര്‍ ഉപയോഗിച്ച് റീചാര്‍ജ് ചെയ്യാന്‍ കഴിയൂ.
11 രൂപ, 21 രൂപ, 51 രൂപ, 101 രൂപ എന്നിവയുടെ 4 ജി ജിയോ പ്രീപെയ്ഡ് ഡേറ്റ വൗച്ചറുകള്‍ ഇപ്പോള്‍ യഥാക്രമം 800 എംബി, 2 ജിബി, 6 ജിബി, 12 ജിബി ഹൈ സ്പീഡ് ഡേറ്റയാണ് വാഗ്ദാനം ചെയ്യുന്നത്.