ശ്വാസകോശരോഗങ്ങളുള്ളവര്‍ കോവിഡ് 19 നെതിരെ കൂടുതല്‍ ജാഗ്രത പാലിക്കണം
ശ്വാസകോശസംബന്ധമായ രോഗം ഉള്ളവരെ കോവിഡ് ബാധിച്ചാൽ രോഗം ഗുരുതരമാകാനുള്ള സാധ്യത കൂടുതലാണ്. ഇത്തരക്കാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. പ്രധാനമായും ആസ്ത്മ ,മറ്റ് ഗുരുതരമായ ശ്വാസതടസ്സ രോഗങ്ങള്‍ ഉള്ളവര്‍ എന്നിവർക്കാണ് കോവിഡ് തീവ്രമാകാൻ സാധ്യതയുള്ളത്.
പുകവലിക്കാർക്ക് ശ്വാസകോശ ശേഷി കുറയുവാൻ ഇടവരുത്തുകയും രോഗ സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ പുകവലിക്കുമ്പോൾ പുകയില പദാർത്ഥങ്ങൾ ചവയ്ക്കുമ്പോൾ മലിനമായ വിരലുകളും ചുണ്ടുകളുമായി സമ്പർക്കം പുലർത്തുകയും ഇത് കയ്യിൽ നിന്നും വായിലേക്ക് വൈറസ് പകരാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. പുകവലി പൂർണമായും ഉപേക്ഷിക്കുക.
പരിപൂർണ്ണമായും സാമൂഹിക സമ്പർക്കങ്ങൾ ഒഴിവാക്കുക. മരുന്നുകൾ കൃത്യമായി കഴിക്കുക. ശ്വാസകോശരോഗം ഉള്ളവർ തീർച്ചയായും മാസ്ക് ധരിക്കേണ്ടതാണ്. വീട്ടിൽ അടച്ച് ഇരിക്കുമ്പോൾ പൊടിപടലങ്ങളും പുകയും ഒഴിവാക്കുക. തണുത്ത പാനീയങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക. ധാരാളം വെള്ളം കുടിക്കുക. പഴവർഗ്ഗങ്ങൾ കഴിക്കുക.
വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടുക. വീടിനകം പരമാവധി വൃത്തിയാക്കി സൂക്ഷിക്കുക.എ. സി. ഉപയോഗം ഒഴിവാക്കുക എന്നിവ ഇത്തരക്കാര്‍ ശ്രദ്ധിക്കുന്നത് ഇത്തരം രോഗികള്‍ക്ക് ഏറെ നല്ലതാണ്