ഷാജഹാന്‍ പള്ളിയെ കുറിച്ചറിയാം
ലോകമഹാത്മഭുതമായ താജ്മഹല്‍ പണികഴിപ്പിച്ചത് ഷാജഹാനാണെന്നത് ഏവര്‍ക്കും അറിവ് ഉള്ളതാണല്ലോ. പ്രീയ പത്നി മുംതാസിന്‍റെ ഓര്‍മ്മയ്ക്കായി പണികഴിപ്പിച്ച താജ്മഹല്‍ നിര്‍മ്മാണത്തിന് ഉപയോഗിച്ച മാര്‍ബിള്‍ ഉപയോഗിച്ച് ഷാജഹാന്‍ ഒരു മുസ്ലീം പള്ളിയും നിര്‍മ്മിച്ചിട്ടുണ്ട്. പാക്സ്ഥാനിലാണ് ഷാജഹാന്‍ പള്ളി സ്ഥിതിചെയ്യുന്നത്.
മുഗൾ ഭരണാധികാരിയായിരുന്ന ഷാജഹാൻ മുഗൾ വാസ്തുകലയിൽ 1642 ൽ പണികഴിപ്പിച്ച പള്ളിയാണ് തട്ടയിലെ ജാമി മസ്ജിദ് എന്നും അറിയപ്പെടുന്ന ഷാജഹാൻ പള്ളി.പാകിസ്താനിലെ സിന്ധ് പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ഈ പള്ളി ദക്ഷിണേഷ്യയിലെ ഏറ്റവും മികച്ച ടൈൽ വർക്ക് പള്ളിയാണന്ന് കരുതപ്പെടുന്നു
1692 ൽ ഔറംഗസേബ് ചക്രവർത്തിയുടെ ഭരണകാലത്താണ് ആദ്യ അറ്റകുറ്റപ്പണിയും പുനരുദ്ധാരണ പ്രവർത്തനവും നടന്നത്. അതിനുശേഷം 1812 ൽ മിർ മുറാദ് അലി താല്പൂരിന്‍റെ ഭരണകാലത്താണ് രണ്ടാം തവണ പുനർനിർമ്മാണം ആരംഭിച്ചത്. 1993 ൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഈ പള്ളി ഇടംനേടിയെങ്കിലും വടക്കൻ പാകിസ്താനിലെ വസിർ ഖാൻ മോസ്ക് അല്ലെങ്കിൽ ബാദ്ഷാഹി മോസ്ക് പോലെ അതേ നിലവാരത്തിൽ സംരക്ഷണം നല്‍കാറില്ല.
ദര്‍ഗ ഷെരീഫിന്‍റെ ഉള്ളിലെ തളത്തിലാണ് ഈ പള്ളി പണിതിരിയ്ക്കുന്നത്. വളരെ മനോഹരമായ കൊത്തുപണികളുള്ളതാണ് ഇതിന്‍റെ വിശുദ്ധസ്ഥാനം. പരമ്പരാഗത മുഗള്‍ രീതിയിലാണ് പള്ളി പണിതിരിയ്ക്കുന്നത്.
പതിനൊന്ന് കമാനങ്ങളുണ്ടിതിന്. 41 മീറ്റര്‍ ഉയരമുള്ള പള്ളിയ്ക്ക് മാര്‍ബിളില്‍ തീര്‍ത്ത മനോഹരമായ ഒരു താഴികക്കുടവുമുണ്ട്. താജ് മഹല്‍ നിര്‍മ്മിച്ച അതേസ്ഥലത്തുനിന്നും എടുത്ത മാര്‍ബിളാണ് ഈ പള്ളി പണിയാനായി ഉപയോഗിച്ചതെന്നാണ് കരുതുന്നത്.
പച്ചയും വെള്ളയും നിറങ്ങള്‍ ഇടകലര്‍ന്ന പള്ളിയുടെ കാഴ്ച മനോഹരമാണ്. നിറമുള്ള ടൈലുകളും ഇഷ്ടികയും കൊണ്ടുള്ള പെരിഫറൽ താഴികക്കുടങ്ങൾ ഏവരേയും അത്ഭുതപ്പെടുത്തുന്ന കാഴ്ചയാണ്.നടു മുറ്റത്തിന് ചുറ്റുമുള്ള ആർക്കേഡുകൾ ജ്യാമിതീയ പാറ്റേണുകളിലാണ് ഇഷ്ടികകൾ സ്ഥാപിച്ചിരിക്കുന്നത്.
കടപ്പാട്: വിക്കിപീഡിയ സ്വതന്ത്ര വിജ്ഞാനകോശം