സണ്ണിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
ചലച്ചിത്രതാരം ജയസൂര്യയുടെ നൂറാമത് ചിത്രമായ സണ്ണിയുടെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി.സണ്ണി എന്ന് പേരിട്ട ചിത്രത്തിന്‍റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നതും ജയസൂര്യയാണ്.
ഡ്രീംസ് ആന്‍റ് ബിയോണ്ട്സിന്‍റെ ബാനറില്‍ ജയസൂര്യയും രഞ്ചിത്തും സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ദുബായില്‍ നിന്ന് കൊച്ചിയിലേക്കെത്തുന്ന സംഗീതജ്ഞന്‍റെ കഥപറയുന്ന സിനിമ സംവിധാനം ചെയ്യുന്നത് രഞ്ചിത്ത് ശങ്കറാണ്.
സാന്ദ്ര മാധവ്ന്റെ വരികള്‍ക്ക് ശങ്കര്‍ ശര്‍മ്മ സംഗീതം പകരുന്നു.എഡിറ്റര്‍-സമീര്‍ മുഹമ്മദ്.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സജീവ് ചന്തിരൂര്‍,കല-സൂരാജ് കുരുവിലങ്ങാട്,മേക്കപ്പ്-ആര്‍ വി കിരണ്‍രാജ്,കോസ്റ്റ്യൂം ഡിസെെനര്‍-സരിത ജയസൂര്യ,സ്റ്റില്‍സ്-നിവിന്‍ മുരളി,പരസ്യക്കല-ആന്റണി സ്റ്റീഫന്‍,സൗണ്ട്-സിനോയ് ജോസഫ്,അസോസിയേറ്റ് ഡയറക്ടര്‍-അനൂപ് മോഹന്‍,അസോസിയേറ്റ് ക്യാമറമാന്‍-ബിനു,ഫിനാന്‍സ് കണ്‍ട്രോളര്‍-വിജീഷ് രവി,പ്രൊഡ്ക്ഷന്‍ മാനേജര്‍-ലിബിന്‍ വര്‍ഗ്ഗീസ്,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.
ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഉടന്‍ കൊച്ചിയില്‍ ആരംഭിക്കും. കൊച്ചിയിലെ പ്രധാന ഹോട്ടലാണ് ഷൂട്ടിംഗ് ലൊക്കേഷന്‍. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ചിത്രീകരണം. മധു നീലകണ്ഠന്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്.