സാമ്പത്തിക സ്ഥിതി കോറോണയ്ക്ക് ശേഷം എങ്ങനെ
ലോകമെമ്പാടുള്ള സാമ്പത്തിക വിദഗ്ദര്‍ 2020 എന്ന വര്‍ഷത്തെ സാമ്പത്തിക പ്രയാണത്തിന്‍റെ കലണ്ടറില്‍നിന്നും മിക്കവാറും നീക്കം ചെയ്തനിലയിലാണ്. കോവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ ലോകമാകെ സാമ്പത്തികമാന്ദ്യം അതിഭീകരമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
2008-09 വര്‍ഷത്തെ സാമ്പത്തികമാന്ദ്യത്തേക്കാള്‍ വലുതായിരിക്കുമെന്നും പറയുന്നു. സാമ്പത്തികതകര്‍ച്ച ഏറ്റവുകൂടുതല്‍ അനുഭവപ്പെടുന്ന രാജ്യം ഇന്ത്യയായിരിക്കുമെന്നും വിദഗ്ദര്‍ പറയുന്നു.
കഴിഞ്ഞ ആറ് ഏഴുമാസത്തിനിടെ ധനമന്ത്രി നിര്‍മ്മലാസീതാരാമന്‍ പല സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിച്ചെങ്കിലും അതൊന്നും ഫലം കാണുകയുണ്ടായില്ല. കറന്‍സി അസാധുവാക്കല്‍ നടപടിയെതുടര്‍ന്നാണ് രാജ്യത്തെ ധനസ്ഥിതി മോശമായിക്കൊണ്ടിരുന്നത്. ജി എസ് റ്റി നടപ്പിലാക്കിയതൊടെ അതുകൂടുതല്‍ പ്രകടമായി.കഴിഞ്ഞ വര്‍ഷം കേന്ദ്രസര്‍ക്കാരിന്‍റെ നിത്യനിദാനചെലവുകള്‍ക്കായി റിസര്‍വ് ബാങ്കിന്‍റെ കരുതല്‍ ധനശേഖത്തില്‍നിന്ന് 1.76 ദശലക്ഷംകോടിരൂപ തിരിച്ചുവാങ്ങേണ്ടി വന്നു. ഇപ്പോള്‍ പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരിവിറ്റ് ധനക്കമ്മി പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് കോവിഡ് 19 ന്‍റെ വരവ്.
രണ്ടുവര്‍ഷം മുമ്പ് പൊതുമേഖലാസ്ഥാപനങ്ങളുടെ 2.11 ലക്ഷം കോടി രൂപയുടെ ഓഹരിവില്‍ക്കുമെന്ന് രണ്ടാം മോദിസര്‍ക്കാരിന്‍റെ ആദ്യ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു.ഈ വര്‍ഷം 1.05 ലക്ഷം കോടിരൂപയുടെ ഓഹരിവില്‍ക്കാനാണ് ലക്ഷ്യമിട്ടിരുന്നത്.കോവിഡിന്‍റെ വരവോടെ അതും അസാധ്യമായിരിക്കുന്നു.
രാജ്യത്തെപൊതുമേഖലാസ്ഥാപനങ്ങള്‍ കഴിഞ്ഞ ഒരു സാമ്പത്തിവര്‍ഷംമാത്രം 31635.35കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാക്കിയത്. 249 സ്ഥാനപനങ്ങളില്‍ ബി.എസ്.എന്‍.എല്‍, എയര്‍ ഇന്ത്യയടക്കം 70 എണ്ണം നഷ്ടത്തിലാണ്.ആറ് വര്‍ഷം മുമ്പ് സാമ്പത്തികവളര്‍ച്ചാനിരക്ക് 9 ശതമാനം അയിരുന്നു.കോവിഡിന്‍റെ വരവിന് മുമ്പുതന്നെ അത്4.6ലേക്ക് കൂപ്പുകുത്തിയിരുന്നു. ഇനിവളര്‍ച്ച മൈനസ് കണക്കിലാകുമെന്നാണ് സൂചന. രാജ്യത്തെ തൊഴില്‍ ലഭ്യത 45 വര്‍ഷം മുമ്പേത്തേതിനേക്കാള്‍ മോശമാണ്. ബാങ്ക് വായപയുടെ വളര്‍ച്ചാനിരക്ക് 60 വര്‍ഷം മുമ്പത്തേതിനേക്കാള്‍ മോശമായെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു