പ്രീയപ്പെട്ട വായനക്കാരെ നിങ്ങള്‍ നല്‍കിയ പിന്തുണയ്ക്ക് നന്ദി.. നമ്മുടെ കൂട്ടുകാരി എന്ന സൈറ്റ് റേറ്റിംഗില്‍ അല്‍പം ഉയര്‍ന്നിട്ടുണ്ട്. അതിന് നിങ്ങള്‍ നല്‍കിയ സപ്പോര്‍ട്ട് വളരെ വലുതാണ്. www.koottukari.com ഇതാണ് നമ്മുടെ സൈറ്റിന്‍റെ ലിങ്ക്. ഇതേ പേര് ഉപയോഗിച്ച് ഒരു സ്പെല്ലിംഗിന്‍റെ വ്യത്യാസത്തില്‍ ആരോ സൈറ്റ് തുടങ്ങിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ മത്സരത്തിന്‍റെ കാലമാണ്. അവരവരുടെ നിലനില്‍പ്പിന് വേണ്ടിയുള്ളയുള്ള മത്സരങ്ങള്‍ ആകാം അത് സ്വാഗതാര്‍ഹമാണ്. എന്നിരുന്നാലും ഇത്തരത്തിലുള്ള ഒരു പ്രവര്‍ത്തി അഭികാമ്യമായിട്ട് തോന്നുന്നില്ല.


ഞങ്ങള്‍ നാലുസുഹൃത്തുക്കളുടെ സ്വപ്നമാണ് കൂട്ടുകാരി.ഒരു രൂപയ്ക്ക് പോലും ബുദ്ധിമുട്ടുണ്ടായിട്ടുള്ള സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്.ഒരുപാട് പ്രതിസന്ധികള്‍ തരണം ചെയ്തിട്ടാണ് ഇത്രയെങ്കിലും മുന്നോട്ടുപോകാന്‍ ആയത്. അതില്‍ നിന്നൊക്കെ കരകേറാന്‍ പറ്റിയത് നിങ്ങളുടെ സ്നേഹവും സപ്പോര്‍ട്ടും ഒന്നുകൊണ്ട് മാത്രമാണ്. സംരംഭത്തോട് മതിപ്പുതോന്നി സുമനസ്സുകളായ നിരവധിപേരാണ് സ്റ്റോറികള്‍ തന്നുകൊണ്ടിരിക്കുന്നത്. അതിന് അവര്‍ ഒരുരൂപപോലും ചോദിച്ചിട്ടില്ല എന്നുള്ളത് എടുത്ത് പറയേണ്ട ഒന്നാണ്. നിങ്ങള്‍ നല്‍കിയ സ്നേഹത്തിനും പിന്തുണയ്ക്കും ഞങ്ങള്‍ സ്നേഹത്തിന്‍റെ ഭാഷയില്‍ നന്ദി പറയുന്നു. ഇനിയും നിങ്ങളുടെ പിന്തുണയും സ്നേഹവും ഉണ്ടെങ്കില്‍ മാത്രമേ മുന്നോട്ടുപോകുവാന്‍ സാധിക്കൂ.. ഒരിക്കല്‍ കൂടി പറയട്ടേ നമ്മുടെ സൈറ്റിന്‍റെ ലിങ്ക് www.koottukari.com
എന്നാണ്. നന്ദി…

Leave a Reply

Your email address will not be published. Required fields are marked *