ഒറ്റദിവസം കൊണ്ട് കോടീശ്വരനായ പതിനെട്ടുകാരന്‍
ചിത്രം പ്രതീതാത്മീകം
വടക്കന്‍ അയര്‍ലന്റ് സ്വദേശിയായ ഡെയ്ന്‍ ഗിലിസ്പി ഇന്ന് സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ഒറ്റരാത്രികൊണ്ട് കോടീശ്വരനായി വ്യക്തിയാണ് പതിനെട്ടുകാരനായ ഡെയ്ന്‍ ഗിലിസ്പി . ബാങ്കിന്റെ ഭാഗത്ത് നിന്നുണ്ടായ പിഴവ് മൂലം ഡെയ്‌നിന്റെ അക്കൗണ്ടിലേക്ക് എത്തിയത് 8.9 മില്യണ്‍ പൗണ്ടാണ്. അതായത് ഏകദേശം 92 കോടി രൂപ.
കുറച്ച് മണിക്കൂറുകള്‍ മാത്രമാണ് കോടീശ്വരനായി ജീവിക്കാന്‍ ഡെയ്‌നിന് ഭാഗ്യം ലഭിച്ചത്.തന്റെ മുത്തശ്ശിയില്‍ നിന്ന് ഏകദേശം 8,900 പൗണ്ടിന്റെ( 9.18 ലക്ഷം) ചെക്ക് മാറാന്‍ എത്തിയതായിരുന്നു ഡെയ്ന്‍. ഇതിന് പിന്നാലെയാണ് അപ്രതീക്ഷിത സംഭവങ്ങള്‍ ഡെയ്‌നിന്റെ ജീവിതത്തില്‍ സംഭവിച്ചത്. ചെക്ക് മാറിയശേഷം അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് കോടികള്‍ തന്റെ അക്കൗണ്ടിലെത്തിയ കാര്യം ഡെയ്‌നിന് മനസ്സിലായത്. ഡെയ്ന്‍ മാത്രമല്ല ഇദ്ദേഹത്തിന്റെ കുടുംബവും അക്കൗണ്ട് തുക കണ്ട് ഞെട്ടിപ്പോയി.