അച്ഛന്‍റെ പേര് ഇമ്രാന്‍ ഹാഷിം അമ്മയുടെ പേര് സണ്ണിലിയോണ്‍ വൈറലായി വിദ്യര്‍ത്ഥിയുടെ ഹാള്‍ടിക്കറ്റ്; അന്വേഷണത്തിനൊരുങ്ങി സര്‍വ്വകലാശാല

കോളജ് വിദ്യാര്‍ത്ഥിയ്ക്ക് പരീക്ഷയ്ക്കായി നല്‍കിയ അഡ്മിറ്റ്കാര്‍ഡില്‍ മാതാപിതാക്കളുടെ പേരുവിവരങ്ങളുടെ സ്ഥാനത്ത്ഇമ്രാന്‍ ഹാഷിമും സണ്ണിലിയോണും . സംഭവം സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

ഇമ്രാന്‍ ഹാഷ്മിക്കും സണ്ണി ലിയോണിനും 20 വയസ്സുളള മകനോ എന്ന ചോദ്യവുമായി സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍ പെരുകുകയാണ്. കുന്ദന്‍ കുമാര്‍ തന്നെയാണ് അഡ്മിറ്റ് കാര്‍ഡ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.

ബീഹാറിലാണ് സംഭവമുണ്ടായത്. ഭീം റാവു അംബേദ്കര്‍ ബീഹാര്‍ സര്‍വകലാശാലയിലെ ബി എ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി കുന്ദന്‍ കുമാറിന്റെ അഡ്മിറ്റ് കാര്‍ഡിലാണ് ഇമ്രാന്‍ ഹാഷ്മിയുടേയും സണ്ണി ലിയോണിന്റേയും പേര്.

ആധാര്‍ കാര്‍ഡ് നമ്പറും അഡ്മിറ്റ് കാര്‍ഡില്‍ അച്ചടിച്ച മൊബൈല്‍ നമ്പറും ഉപയോഗിച്ച് വിദ്യാര്‍ത്ഥിയെ കണ്ടെത്താനുളള ശ്രമത്തിലാണ് സര്‍വകലാശാല അധികൃതര്‍.

Leave a Reply

Your email address will not be published. Required fields are marked *