ചെറുപയര്‍ ലഡു
ചെറുപയര്‍ : 250 ഗ്രാം
ഉണക്കമുന്തിരി, കടല : 50 ഗ്രാം
ശര്‍ക്കര : 1
തേങ്ങ : അരമുറി
നെയ്യ്, ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം :
ചെറുപയര്‍ നന്നായി കഴുകി വെള്ളം കളഞ്ഞ് വറുത്തെടുക്കുക. ചൂടാറിയ ശേഷം പൊടിച്ചെടുക്കുക. അതിന് ശേഷം ഒരു പാനില്‍ നെയ്യ് ഒഴിച്ച് ഉണക്കമുന്തിരി, കടല, തേങ്ങാ കൊത്ത്, എന്നിവ വറുത്തെടുക്കുക. ചൂടായ നെയ്യിലേക്ക് പൊടിച്ചെടുത്ത പയര്‍പൊടി ചേര്‍ത്ത് നന്നായി പത്ത് മിനിറ്റ് ഇളക്കുക. അരമുറി തേങ്ങയും കൂടി ചേര്‍ത്ത് ഇളക്കുക. ഏലയ്ക്കാ പൊടിയും, മധുരം ആവശ്യമെങ്കില്‍ ശര്‍ക്കര ഉരുക്കിയതും അല്‍പ്പം ഉപ്പും കൂടി ചേര്‍ത്ത് നന്നായി ഇളക്കുക. തീ ഓഫ് ചെയ്ത് ചെറിയ ചൂടോടെ ഉരുളകളായി ഉരുട്ടിയെടുക്കുക. സ്വാദിഷ്ടമായ ചെറുപയര്‍ ലഡു തയ്യാറായി.