എളുപ്പം തയ്യാറാക്കാം മുട്ട ദോശ
അവശ്യസാധനങ്ങള്‍
ദോശ മാവ് ഒരുകപ്പ്
മുട്ട രണ്ട്
പച്ചമുളക് ഒന്ന്
സവാള അരിഞ്ഞത് ഒന്ന്
മല്ലിയില
ഉപ്പ് പാകത്തിന്
നെയ്യ് 2 ടിസ്പൂണ്‍
മല്ലിയില
തയ്യാറാക്കുന്ന വിധം
ദോശ കല്ലിൽ ദോശ പരത്തി നെയ്യ് ദോശക്കു മുകളിൽ തളിക്കുക. ചെറുതാക്കി അരിഞ്ഞ സവാള കുറച്ചു ദോശയുടെ മുകളിൽ വിതറിക്കൊടുക്കുക. പച്ചമുളക് ചെറുതാക്കി നുറുക്കി അതും ചെറുതാക്കി അരിഞ്ഞ കുറച്ചു മല്ലിയിലയും ഇതിനു മുകളിൽ വിതറിക്കൊടുക്കുക. മുട്ട അടിച്ചു ഇതിനു മുകളിലേക്കു ഒഴിച്ച് പരത്തുക. മുട്ട 3/4 വേവുകുമ്പോൾ ദോശ മറിച്ചിടാം. അടിപൊളി മുട്ട ദോശ റെഡി