മരുമകള്‍ക്കൊപ്പം സാരിയുടുത്ത് വര്‍ക്ക് ഔട്ട് ചെയ്യുന്ന 56 കാരി; കയ്യടിച്ച് സോഷ്യല്‍ മീഡിയ

ഏജ് ജസ്റ്റ് നമ്പര്‍ എന്ന് തെളിയിച്ചിരിക്കുകതയാണ് ചെന്നൈയില്‍ നിന്നുള്ള 56 വയസ്സുള്ള ഒരു സ്ത്രീ. സാരിയുടുത്ത് ജിമ്മില്‍ വ്യായാമം ചെയ്യുന്ന ഒരു സ്ത്രീയുടെ വീഡിയോയാണ് ഇപ്പോള്‍ ഓണ്‍ലൈനില്‍ വൈറലാകുന്നത്. വെല്ലുവിളികളെ നേരിട്ട് ഫിറ്റ്‌നസിലേക്കും വ്യായാത്തിലേക്കും കടന്ന തന്റെ കഥയും സ്ത്രീ പങ്കുവെച്ചു. മരുമകള്‍ക്കൊപ്പം അവര്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നതായും വീഡിയോയിലുണ്ട്.

ഹ്യൂമന്‍സ് ഓഫ് മദ്രാസ് എന്ന ഇന്‍സ്റ്റഗ്രാം പേജാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 56 വയസ്സുള്ള ഒരു സ്ത്രീയുടെ പ്രചോദനകഥയാണിത്. അവര്‍ക്ക് നേരത്തെ കാലിനും കാല്‍മുട്ടിനും വേദനയുണ്ടായിരുന്നു. വേദനമാറാനായി എല്ലാ ദിവസവും വ്യായാമം ചെയ്യാന്‍ മകന്‍ അവരോട് ആവശ്യപ്പെട്ടു. അങ്ങനെ 52-ാം വയസ്സില്‍ അവര്‍ ജിമ്മില്‍ എത്തി.

മകന്റെ ജിമ്മായ മദ്രാസ് ബാര്‍ബെല്‍സില്‍ മരുമകളോടൊപ്പം പവര്‍ലിഫ്റ്റ്, സ്‌ക്വാറ്റുകള്‍ മുതലായ വ്യായാമങ്ങള്‍ ചെയ്യാന്‍ തുടങ്ങി. എന്നിരുന്നാലും സാരി മാത്രം ധരിച്ചേ ഇവര്‍ വ്യായാമം ചെയ്യുകയുള്ളു..

Leave a Reply

Your email address will not be published. Required fields are marked *