ഇന്ത്യന്‍കാല്‍പന്തുകളിയുടെ ശബ്ദം നോവി കപാഡിയയ്ക്ക് വിട

ഇന്ത്യന്‍ കാല്‍പന്തുകളിയുടെ ശബ്ദം എന്നറിയപ്പെട്ടിരുന്ന കമന്‍റേറേറ്റര്‍ നോവി കപാഡിയ (68) അന്തരിച്ചു.നട്ടെല്ലിലെയും തലച്ചോറിലെയും ഞരമ്പുകളുടെ പ്രവർത്തനം നഷ്ടപ്പെടുന്ന മോട്ടോര്‍ ന്യൂറോണ്‍ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു വര്‍ഷത്തോളം വീല്‍ചെയറിലായിരുന്നു കപാഡിയയുടെ ജീവിതം. രോഗം ഗുരുതരമായതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസമായി വെന്റിലേറ്ററിൽ ആയിരുന്നു.

ഫുട്ബോളുമായി ബന്ധപ്പെട്ട് ഒട്ടേറെ പുസ്തകങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ട്. ഇന്ത്യൻ ഫുട്ബോൾ ടൂർണമെന്റുകൾക്ക് കമന്ററി നൽകുന്നതിനു പുറമേ, ഏഷ്യൻ ഗെയിംസിനും ഒളിമ്പിക്‌സിനും കമന്ററിയിലും കപാഡിയ സജീവ സാന്നിദ്ധ്യമായിരുന്നു. ഒമ്പത് ഫിഫ ലോകകപ്പുകളും അദ്ദേഹം കവർ ചെയ്തു. ഫുട്‌ബോള്‍ എന്‍സൈക്ലോപീഡിയ എന്ന് വിളിപ്പേരുള്ള അദ്ദേഹത്തിന്റെ ബെയര്‍ഫൂറ്റ് റ്റു ബൂട്‌സ് എന്ന പുസ്തകം പ്രശസ്തമാണ്. 2014-ല്‍ ദി ഫുട്‌ബോള്‍ ഫനാടിക്‌സ് എസെന്‍ഷ്യല്‍ ഗൈഡ് ബുക്ക് എന്ന പേരില്‍ ഒരു പുസ്തകം പ്രസിദ്ധീകരിച്ചു.ഡല്‍ഹി സര്‍വകലാശാലയുടെ കീഴിലുള്ള എസ്ജിടിബി ഖസ്ല കോളേജിലെ മുന്‍ പ്രൊഫസറാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!