രാമായണ്‍ എക്സ്പ്രസിലെ വെയ്റ്ററന്മാര്‍ക്ക് കാവിവസ്ത്രവും രുദ്രാഷവും; ചോദ്യം ചെയ്ത് സന്യാസിമാര്‍
രാമയണ്‍ എക്സ്പ്രസിലെ ട്രയിന്‍ വെയ്റ്ററന്‍മാര്‍ക്ക് കാവി വസ്ത്രവും രുദ്രാഷവും. വെയിറ്റര്‍മാര്‍ കാവിനിറത്തിലുള്ള വസ്ത്രം ധരിക്കുന്നതിനെ എതിര്‍ത്ത് ഉജ്ജയിനില്‍ നിന്നുള്ള സന്യാസിമാര്‍ രംഗത്തെത്തി.ട്രെയിന്‍ വെയിറ്റര്‍മാര്‍ കാവി വസ്ത്രം ധരിച്ച് ജോലി ചെയ്യുന്നത് ഹിന്ദു മതത്തെ അപമാനിക്കുന്നതിന് തുല്യമാനിക്കുന്നതാണെന്ന് സന്യാസിമാര്‍ ആരോപിക്കുന്നു.തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്ത പക്ഷം ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് റെയില്‍വേ സ്റ്റേഷനിലെ റെയില്‍വേ ട്രാക്കില്‍ ഇരുന്ന് ട്രെയിനുകള്‍ തടയുമെന്ന് അവര്‍ പറഞ്ഞു.
.രാജ്യത്തെ ആദ്യത്തെ രാമായണം സര്‍ക്യൂട്ട് ട്രെയിന്‍ നവംബര്‍ 7 ന് സഫ്ദര്‍ജംഗ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 17 ദിവസത്തെ യാത്രയില്‍ തുടങ്ങിയത്.ഈ ട്രെയിന്‍ ശ്രീരാമന്റെ ജീവിതവുമായി ബന്ധപ്പെട്ട 15 സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയാണ്.