പോക്കറ്റ് മണി കൂട്ടിവെച്ച് ആറുവയസുകാരി സ്വന്തമാക്കിയത് അഞ്ച് കോടിയുടെ വീടും സ്ഥലവും

മെല്‍ബണ്‍: ആറുവയസുകാരി റൂബി മക് ലെല്ലനാണ് സഹോദരങ്ങളായ ഗസ് , ലൂസി എന്നിവരുടെ സഹായത്തോടെ അഞ്ചുകോടി അഞ്ചു കോടി വിലവരുന്ന വീടും സ്ഥലവും വിലയ്ക്ക് വാങ്ങിയത്. വർഷങ്ങളായി കൂട്ടിവെച്ച പോക്കറ്റ് മണി കൊണ്ടാണ് വീടും സ്ഥലവും ഇവർ വാങ്ങിയത്. തെക്കുകിഴക്കൻ മെൽബണിലെ ക്ലൈഡിലാണ് റൂബിയും സഹോദരങ്ങളും വാങ്ങിയ വീടും സ്ഥലവും. റൂബി യുടെ പിതാവ് കാം പാർപ്പിടത്തിൽ നിക്ഷേപം നടത്തുന്നതിനെ ക്കുറിച്ച് പ്രതിപാദിക്കുന്ന ” മൈ ഫോർ ഇയർ ഓൾഡ് ദി , പ്രോപ്പർട്ടി ഇൻവെസ്റ്റർ “എന്ന പുസ്തകം ആളുകളിൽ എത്തിക്കുന്നതിനും പാക്ക് ചെയ്യുന്നതിനും കുട്ടികൾ സഹായിച്ചിരുന്നു. ഇതിന് പിതാവ് നൽകിയ പ്രതിഫലവും വീട്ടുജോലിക്ക് കിട്ടിയ പോക്കറ്റ് മണിയുമൊക്കെ കൂട്ടിവെച്ചാണ് വീട് വാങ്ങാൻ തീരുമാനിച്ചത്

വീട്ടുജോലികളിൽ സഹായിക്കുക , കാർ കഴുകി കൊടുക്കുക എന്നിങ്ങനെ പല പണികൾ ഇതിനായി ഇവർ ചെയ്തതായി പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. കോവിഡ് പ്രതിസന്ധി ഓസ്ട്രേലിയയുടെ റിയൽ എസ്റ്റേറ്റ് വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്. വീടുകളുടേയും സ്ഥലത്തിന്റെയും വില കുറഞ്ഞു. അതുകൊണ്ട് കണ്ണായ സ്ഥലത്ത് വീടും സ്ഥലവും വാങ്ങാൻ ഇവർക്ക് കഴിഞ്ഞു. ഈ സ്ഥലത്തിന്റെയും വീടിന്റെയും വില ഭാവിയിൽ ഉയരും എന്ന് മുൻകൂട്ടി കണ്ടാണ് പിതാവ് ഇങ്ങനെ ഒരാശയം പറഞ്ഞു കൊടുത്തത്. പിന്നീട് കുട്ടികളുടെ പോക്കറ്റ് മണി വർദ്ധിച്ചു . അതോടൊപ്പം അവരുടെ ജോലികളും ഉത്തരവാദിത്വങ്ങളും കൂടി. പത്ത് വർഷത്തിനുള്ളിൽ ഈ വീടിന്റെയും സ്ഥലത്തിന്റെയും വില ഇരട്ടിയാകുമെന്ന് പിതാവ് പറയുന്നു. അതിന്റെ അടിസ്ഥാനത്തിൽ അത് വിറ്റ് പണം പങ്കിടാനാണ് കുട്ടികളുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *