മായ അഞ്ചലോയുടെ ജീവിതത്തിന്‍റെ കാണാപ്പുറങ്ങള്‍

മായ അഞ്ചലോ…… തീയില്‍ കുരുത്തവള്‍…. എഴുത്തുകാരിയായാണ് പുറംലോകത്ത് അവര്‍ അറിയപ്പെട്ടതെങ്കിലും അവര്‍ ജീവിതത്തില്‍ പകര്‍ന്നാടാത്തവേഷങ്ങളില്ല. പ്രശസ്തിയുടെ കൊടുമുടിയില്‍ ചവിട്ടിനില്‍ക്കുമ്പോഴും മുറിവേറ്റ ബാല്യം എന്നും അവരെ കുത്തിനോവിച്ചുകൊണ്ടിരുന്നു. കുരുന്നുനാളില്‍ മനസ്സിനും ശരീരത്തിനും ഏറ്റപൊള്ളലാണ് അവരുടെ ഉള്ളിലെ അഗ്നിസ്ഫുണത്തെ ആളിപ്പടര്‍ത്തി വിജയത്തിന്‍റെ ഒരോ പടിയും ചവിട്ടി കയറാന്‍ അവരെ പ്രാപ്തരാക്കിയത്.


മായക്ക് മൂന്ന് വയസ്സ്മാത്രം പ്രായമുള്ളപ്പോഴാണ് അച്ഛനും അമ്മയും നിയമപരമായി വേര്‍പിരിയുന്നത്. പിന്നിടങ്ങോട്ട് സുഖകരമല്ലാത്ത കുട്ടിക്കാലമാണ് അവര്‍ക്ക് ഉണ്ടായിരുന്നത്. അച്ഛന്‍റേയും അമ്മയുടെയും അടുത്ത് മാറിമാറി താമസിച്ച അവരുടെ ബാല്ല്യം അരുടേയും കരളയിക്കുന്ന ഒന്നായിരുന്നു. അമ്മയുടെ ആണ്‍ സുഹൃത്തിനാല്‍ ബലാത്സംഗം ചെയ്യപ്പെട്ടപ്പോള്‍ എട്ടുവയസ്സ് പ്രായം മാത്രമാണ് അവര്‍ക്ക് ഉണ്ടായിരുന്നത്. മനസ്സിനും ശരീരത്തിനും ഒരുപോലെ മുറിവേറ്റ അവരിലെ ബാല്യത്തിന് വിഷാദത്തിന്‍റെ കാളിമപരന്നത് പെട്ടന്നായിരുന്നു. നാലുദിവസത്തേക്ക് ജയില്‍ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ പ്രതി പിന്നീട് കൊല്ലപ്പെട്ടതും ആ കുഞ്ഞ് മനസ്സിന് താങ്ങാന്‍ പറ്റാത്ത ഒന്നായിരുന്നു. അതുകൊണ്ടായിരിക്കണം അഞ്ചുവര്‍ഷത്തേക്ക് മായ മൌനിയായിതീര്‍ന്നത്.

കറുത്തവര്‍ഗക്കാരിയാണെന്ന അപകര്‍ഷതാബോധവും ഒറ്റപ്പെടുത്തലുംമാണ് പിന്നീട് ‘I Know Why the Caged Bird Sings’….. എന്ന തന്‍റെ ആത്മകഥ എഴുതാന്‍ അവരെ പ്രേരിപ്പിച്ചത്.
അമേരിക്കയിലെ മിസോറിയിൽ 1928 ഏപ്രിൽ 4ന് ബെയ്ലി ജോൺസൺറ്റെയും, വിവിയൻ ജോൺസന്‍റെയും രണ്ടാമത്തെ കുട്ടിയായി മാർഗരിറ്റ് ആനീ ജോൺസൻ ജനിച്ചു. മൂത്ത സഹോദരനായ ബെയ്ലി ജൂനിയറാണ് മായ എന്ന വിളിപ്പേരിട്ടത്. മായക്ക് മൂന്ന് വയസായപ്പോൾ അച്ഛനും അമ്മയും വേര്‍പിരിഞ്ഞു.
ബെയ്ലി ജൂനിയറും മായയും അവരുടെ അമ്മയുടെയും അച്ഛന്‍റെയും മാറിമാറി നിന്നാണ് സഹോദരനും മായയും വളര്‍ന്നത്.

അമ്മയുടെ ആൺസുഹൃത്ത് ഫ്രീമാനാല്‍ ബലാത്സംഗം ചെയ്യപ്പെട്ടപ്പോള്‍ മായയ്ക്ക് എട്ട് വയസ്സ് പ്രായംമാത്രമാണ് ഉണ്ടായിരുന്നത്. ആ സംഭവം കുഞ്ഞ് മായയെ തെല്ലൊന്നുമല്ല ഉലച്ചുകളഞ്ഞത്. പീഡനം മായ ആദ്യം തുറന്ന് പറയുന്നത് സഹോദരനോടാണ്. ഫ്രീമാനെ കോടതി ശിക്ഷിച്ചെങ്കിലും നാലുദിവസത്തെ ജയില്‍വാസത്തിന് ശേഷം പ്രതി പുറത്തിറങ്ങി. അജ്ഞാതകൊലയാളിയാല്‍ ഫ്രീമാന്‍ കൊല്ലപ്പെട്ടു. ഫ്രീമാന്‍ കൊല്ലപ്പെട്ടത് താന്‍കാരണമെന്ന ചിന്ത അവരെ മൌനിയാക്കികളഞ്ഞു
അഞ്ച് സംവത്സരമാണ് നിശ്ബ്ദതയുടെ ലോകത്ത് അവര്‍ കഴിഞ്ഞുകൂടിയത്. അക്കാലയളവില്‍ പുസ്തകവായനയാണ് അവര്‍ക്ക് കൂട്ടിന് ഉണ്ടായിരുന്നത്. അയല്‍വാസിയായ യുവാവുമായി പ്രേമത്തിലായ അവര്‍ തന്‍റെ പതിനേഴാം വയസ്സില്‍ അമ്മയായി.ബാര്‍നര്‍ത്തകിയായും ലൈംഗികതൊഴിലാളിയായും ജീവിതവേഷം പകര്‍ന്നാടിയ അവര്‍ 1959 കളിലാണ് സാഹിത്യരചനകളിലേക്ക് കടക്കുന്നത്.


1960 ല്‍ മാര്‍ട്ടിന്‍ ലൂഥര്‍കിംഗിനെ പരിചയപ്പെടാനായത് അവരുടെ ജീവിതത്തില്‍വഴിത്തിരിവായിരുന്നു.മനുഷ്യാവകാശപ്രവര്‍ത്തനങ്ങളിലേക്ക് ശ്രദ്ധതിരിയുവാന്‍ ഈ കണ്ടുമുട്ടല്‍ പ്രചോദനമായിതീര്‍ന്നു.കവയിത്രി, പൗരാവകാശ പ്രവർത്തക, പത്രപ്രവര്‍ത്തക,തിരക്കഥാകൃത്ത്, ഗായിക എന്നുവേണ്ട സര്‍വ്വമേഖലകളിലും തന്‍റേതായ കയ്യൊപ്പ് ചാര്‍ത്തുവാന്‍ അവര്‍ക്കായി. 2014 ആ പ്രതിഭാസാഗരം ഇഹലോകവാസം വെടിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!