കൃത്രിമകൈപിടിപ്പിച്ച് വാക്സിനെടുക്കാന്‍ എത്തി; കൈയ്യോടെ പിടിച്ച് നഴ്സ്
ഇറ്റലി: കോവിഡ് വാക്സിനെടുക്കാന്‍ വിമുഖതകാട്ടുന്നവരുടെ എണ്ണം ദിനംപ്രതികൂടുകയാണ്. ഇന്ത്യയില്‍ മാത്രമല്ല ലോകം രാഷ്ട്രങ്ങളിലും സ്ഥിതി വ്യത്യസ്തമല്ലെന്നാണ് ഇറ്റലിയില്‍ നടന്ന സംഭവം സാക്ഷ്യപ്പെടുത്തുന്നത്. ഇറ്റലിയിലെ ബിയെല്ലയില്‍ ആശുപത്രിയിലെ നഴ്സാണ് ഫിലിപ. കോവിഡ് വാക്സിനെടുക്കുന്ന ഡ്യൂട്ടിയാണ് ഫിലിപ്പയ്ക്ക് ഉണ്ടായിരുന്നത്. കോവിഡ് വാക്സിനെടുക്കാന്‍ വന്ന റൂസ്സോ എന്ന വ്യക്തിയുടെ ഷര്‍ട്ടിന്‍റെ കൈ ചുരുട്ടിവെയ്ക്കാന്‍ ഫിലിപ്പ ആവശ്യപ്പെട്ടു. എന്നാല്‍ കൈചുരുട്ടി വച്ചതും ഫിലി ഞെട്ടിപ്പോയി. സാധാരണ മനുഷ്യരുടെ ചര്‍മ്മപോലെയല്ല റബ്ബര്‍പോലെ തണുത്തുറഞ്ഞിരിക്കുന്നു സംശയം തോന്നിയ ഫിലിപ പരിശോധിച്ചതോടെയാണ് റൂസ്സോയുടെ കള്ളത്തരം പുറത്തായത്. കൃത്രിമകൈപിടിപ്പിച്ചാണ് റൂസ്സോ വാക്സിനെടുക്കാന്‍ എത്തിയത്
ഫിലിപ സംഭവം റിപ്പോർട്ട് ചെയ്തതോടെ ഡെന്റിസ്റ്റ് കൂടിയായ റുസ്സോ (57) അറസ്റ്റിലായി. ക്രിമിനൽ കുറ്റം ചുമത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. വാക്സീൻ വിരോധിയായതു മൂലം കുത്തിവയ്പെടുക്കാതിരുന്ന ഇദ്ദേഹത്തെ നേരത്തേ ജോലിയിൽനിന്നു സസ്പെൻഡ് ചെയ്തിരുന്നു. ഇറ്റലിയിലെ റസ്റ്ററന്റിലും തിയറ്ററിലുമെല്ലാം പ്രവേശനത്തിന് വാക്സീൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കുകയും കൂടി ചെയ്തതോടെയാണ് ഇത്തരത്തിലൊരു കൈപ്രയോഗം റൂസ്സോ നടത്തിയത്.