ജിയോ ഏഴാം വര്‍ഷത്തിലേക്ക് ; ഓഫറുകളുടെ’ പെരുമഴ’

റിലയൻസ് ജിയോ ഏഴാം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ്. ഈ അവസരത്തില്‍ പ്രീപെയ്‌ഡ്‌ പ്ലാനുകൾക്കൊപ്പം കമ്പനി നിരവധി ആനുകൂല്യങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്.

299 രൂപ, 749 രൂപ, 2,999 രൂപ വരുന്ന പ്ലാനുകൾ ഔദ്യോഗിക സൈറ്റിൽ അധിക ആനുകൂല്യങ്ങളോടെ ലഭ്യമാണ്.
299 രൂപയ്ക്ക്, റിലയൻസ് ജിയോ അൺലിമിറ്റഡ് വോയ്‌സ് കോൾ ആനുകൂല്യങ്ങൾക്കും 100 എസ്എംഎസുകൾക്കും പുറമേ പ്രതിദിനം 2 ജിബി ഡാറ്റ നൽകുന്നു. ജിയോ വാർഷിക ഓഫറിന്റെ ഭാഗമായി പ്രത്യേക ആനുകൂല്യങ്ങളിൽ 7 ജിബി അധിക ഡാറ്റ ഉൾപ്പെടുന്നു. ഈ ജിയോ പ്രീപെയ്‌ഡ്‌ പ്ലാൻ 28 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്.

749 രൂപയിൽ പ്രതിദിനം 2 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ് എന്നിവ ഉൾപ്പെടുന്നു. ഇതുകൂടാതെ, ഉപഭോക്താക്കൾക്ക് 14 ജിബി അധിക ഡാറ്റയും ലഭിക്കുന്നു, ആളുകൾക്ക് ഇത് രണ്ട് 7 ജിബി ഡാറ്റ കൂപ്പണുകളായി ലഭിക്കും. ഈ ജിയോ പ്രീപെയ്‌ഡ്‌ പ്ലാൻ 90 ദിവസത്തെ വാലിഡിറ്റി കാലയളവിലാണ് വരുന്നത്.

വാർഷിക പ്ലാനായ 2,999 രൂപയുടെ ജിയോ പ്രീപെയ്‌ഡ് പാക്കിൽ 2.5 ജിബി പ്രതിദിന ഡാറ്റ ലഭിക്കുന്നു. നിങ്ങൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളുകളും പ്രതിദിനം 100 എസ്എംഎസും ലഭിക്കും/ പ്രത്യേക ആനുകൂല്യങ്ങളിൽ 21 ജിബി അധിക ഡാറ്റ ഉൾപ്പെടുന്നു, മൂന്ന് 7 ജിബി ഡാറ്റ കൂപ്പണുകളുടെ രൂപത്തിലാണ് ഇത് ലഭ്യമാവുക.ഈ റീചാർജ് പ്ലാൻ 149 രൂപയ്ക്കും അതിനു മുകളിലും വാങ്ങുമ്പോൾ സൗജന്യ മക്‌ഡൊണാൾഡ് ഭക്ഷണം വാഗ്‌ദാനം ചെയ്യുന്നു. ഒരാൾക്ക് റിലയൻസ് ഡിജിറ്റലിൽ 10 ശതമാനം കിഴിവും ഫ്ലൈറ്റുകളിൽ 1,500 രൂപ വരെ കിഴിവും, ഹോട്ടലുകളിൽ 15 ശതമാനം കിഴിവും (യാത്രയ്ക്കൊപ്പം 4,000 രൂപ വരെ) ലഭിക്കും. ആളുകൾക്ക് അജിയോയിൽ 20 ശതമാനം കിഴിവും നെറ്റ് മെഡ്‌സിൽ 20 ശതമാനം കിഴിവും (800 രൂപ വരെ) ലഭിക്കും.മുകളിൽ സൂചിപ്പിച്ച പ്ലാനുകൾ പുതിയതല്ല, കമ്പനി വാർഷിക ആഘോഷത്തിന്റെ ഭാഗമായി അവയിൽ ഓരോന്നിനും ചില അധിക ആനുകൂല്യങ്ങൾ ചേർത്തിട്ടുണ്ടെന്ന് മാത്രം.

ഈ ജിയോ പ്രീപെയ്‌ഡ്‌ പ്ലാൻ ഓഫറുകളെല്ലാം ഇതിനകം തന്നെ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ആപ്പിലും ലഭ്യമാണ്. എന്നാൽ, പുതിയ ജിയോ വാർഷിക ഓഫർ സെപ്റ്റംബർ 30 വരെ ലഭ്യമാകൂ.

Leave a Reply

Your email address will not be published. Required fields are marked *