നടീല്‍ മിശ്രിതം തയ്യാറാക്കി വരുമാനം നേടാം
ഓരോ ചെടികളുടേയും സ്വഭാവത്തിനനുയോജ്യമായ നടീൽ മിശ്രിതങ്ങൾ ഉപയോഗിക്കുമ്പോഴാണ് ചെടികൾ നന്നായി വളരുക.നല്ല തുക മുടക്കി വാങ്ങുന്ന ചെടികൾ നശിപ്പിച്ചു പോകുമ്പോൾ വേദനിക്കുന്ന വരവാണ് നമ്മൾ .അതിന് കാരണം ഒരുപക്ഷേ നടീൽ മിശ്രിതം അതിനു ചേർന്നതല്ലാത്തതാകാം. അഡീനിയം വളർത്തുന്ന പലർക്കുമുള്ള പ്രശ്നമാണ് മഴക്കാലമായാൽ മഴവെള്ളം ചെടിയുടെ ചുവട്ടിൽ അധികമായി തങ്ങിനിന്ന് ഇലകൾ ക്രമാതീതമായി കൊഴിയുന്നത്. യോജ്യമായ നടീൽ മിശ്രിതം ലഭിച്ചാലേ അവയൊക്കെ നന്നായി വളരുകയും പൂവിടുകയും ചെയ്യൂ.അതിലൊരു സംരംഭക സാധ്യത ഉണ്ടെന്ന് അർത്ഥം.
പരമ്പരാഗത ചെടികളാണ് റോസും ചെമ്പരത്തിയും ഉൾപ്പെടെ എല്ലാ അലങ്കാര ചെടികൾക്കുമുള്ള നടീൽമിശ്രിതം ശാസ്ത്രീയമായി തയാറാക്കി വിപണനം ചെയ്യാം. നഗരത്തിലെന്നപോലെ നാട്ടിൻപുറങ്ങളിലും ഈ സംരംഭത്തിന് സാധ്യതയുണ്ട്.ഇന്ന് ചെടികൾക്കുള്ളപ്പോലെ തന്നെ നടീൽ മിശ്രിതത്തിനും ആവശ്യക്കാരുണ്ട്.
ചുവന്ന മണ്ണ്, ആറ്റുമണൽ , ചകിരിച്ചോറ് ഇവയെല്ലാം യോജിപ്പിച്ച് മിശ്രിതം തയാറാക്കുന്ന കാര്യമോർക്കുമ്പോൾ പലരും ചെടികൾ വളർത്താൻ തന്നെ മടിയ്ക്കും .ഈ സാധ്യത പരമാവധി പ്രയോജനപ്പെടുത്തുക എന്നതിലാണ് സംരംഭകന്റെ വിജയം. ഉദ്യാനപരിപാലനത്തിൽ സംരംഭ സാധ്യതയുള്ള ഒട്ടേറെ വിഭാഗങ്ങളുണ്ട്. ഓരോന്നിനെക്കുറിച്ചും വിശദമായി അറിഞ്ഞാൽ ഒരു വരുമാന മാർഗ്ഗം തുറക്കാനാകുമെന്നതിൽ സംശയമില്ല.