ട്രോളില്‍ നിന്ന് രക്ഷപ്പെടാന്‍ സ്വയം ട്രോളി അജുവര്‍ഗ്ഗീസ്; എന്നിട്ടും ‘നോ’ രക്ഷ
നടൻ അജുവർഗീസ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രമാണ് പ്രേക്ഷകരിൽ ചിരി പടർത്തുന്നത്. ഫോട്ടോയിലെ അജുവിന്റെ നോട്ടമാണ് ഇതിനു കാരണം.ചിത്രത്തില്‍ അജുവിനൊപ്പമുള്ളത് ഇന്ത്യയുടെ വനിതാ വോളിബോൾ ടീം ക്യാപ്റ്റൻ മിനിമോൾ എബ്രഹാമും ധ്യാൻചന്ദ് പുരസ്കാര ജേതാവ് ബോക്സിങ് താരം കെ.സി ലേഖയുമാണ്. നിര്‍ത്തിയങ്ങ് അപമാനിക്കുവാണല്ലേ.. എന്നാണ് ചിത്രത്തിന് ക്യാപ്ഷനായി താരം കുറിച്ചത്.

ചലച്ചിത്ര താരങ്ങളടക്കമുള്ളവരാണ് പോസ്റ്റിന് താഴെ അജുവിനെ ട്രോളി കമന്റ് ഇടുന്നത്. ‘ നോക്കത്താ ദൂരത്ത് കണ്ണും നട്ട്’ എന്നായിരുന്നു നടൻ ഷാജു ശ്രീധറിന്റെ കമന്റ്. ‘ ബുദ്ധിമാൻ ആളുകളെടുത്ത് ട്രോളാൻ തുടങ്ങുന്നതിന് മുൻപ് സ്വയം കീഴടങ്ങി’ , ‘ അതിനുമാത്രം പൊക്കമൊന്നുമില്ല എന്നേക്കാൾ ഒരു നാലടി’ . ഇങ്ങനെ നീളുന്നു കമന്റുകൾ.