കാളപ്പൂട്ടിന്റെ കഥപറയുന്ന ” കാളച്ചേകോന്‍ “
ഫുട്ബാൾ കളിപ്പോലെ മലബാറിന്റെ തനതു സംസ്ക്കാരമായ കാളപ്പൂട്ടിന്റെ പശ്ചാത്തലത്തില്‍
മണ്ണിന്റെയും, മനുഷ്യമനസ്സിന്റെയും കഥ പറയുന്ന “കാളച്ചേകോൻ “എന്ന ചിത്രത്തിന്റെ ഒഫിഷ്യൽ വീഡിയോ ഗാനം റിലീസായി.കെ എസ് ഹരിഹരൻ എഴുതിയ വരികൾക്ക് ഗിരീഷ് ജ്ഞാനദാസ് സംഗീതം പകർന്ന ” ഇടം വലം തുടി തുടി….” എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.
കെ.എസ് ഹരിഹരൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന”കാളച്ചേകോന്‍ ” എന്ന ചിത്രത്തില്‍ ഡോക്ടര്‍ ഗിരീഷ് ജ്ഞാനദാസ് നായകനാവുന്നു.ആരാധ്യ സായ് നായികയാവുന്നു.ദേവൻ,മണികണ്ഠൻ ആചാരി, ,സുധീർ കരമന,നിർമ്മൽ പാലാഴി, ശിവജി ഗുരുവായൂർ, ഭീമൻ രഘു, പ്രദീപ് ബാലൻ,സി ടി കബീർ, പ്രമോദ് കുഞ്ഞിമംഗലം,സുനിൽ പത്തായിക്കര,അഭിലാഷ്, ദേവദാസ് പല്ലശ്ശന,പ്രേമൻ,ഗീതാ വിജയൻ,ദീപ പ്രമോദ്,ശിവാനി,സൂര്യ ശിവജി,ചിത്ര,സബിത, തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
സംവിധായകന് കെ എസ് ഹരിഹരന് തന്നെ എഴുതിയ വരികൾക്ക് നവാഗതനായ ഡോക്ടർ ഗിരീഷ് ജ്ഞാനദാസ് സംഗീതം പകരുന്നു. ജയചന്ദ്രൻ, സിത്താര, ഡോകടർ ഗിരീഷ് ജ്ഞാനദാസ് എന്നിവര്‍ക്കു പുറമേ നടന് ഭീമൻ രഘു ഒരു പാട്ട് പാടി ആദ്യമായി അഭിനയിക്കുന്നു.ശാന്തി മാതാ ക്രിയേഷന്റെ ബാനറിൽ ഡോക്ടര്‍ ജ്ഞാന ദാസ് നിര്‍മ്മിക്കുന്ന “കാളച്ചേകോന്‍ “എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ടി എസ് ബാബു നിര്‍വ്വഹിക്കുന്നു.
അമ്പതുകൾക്കു ശേഷമുണ്ടായിരുന്ന കാളപ്പൂട്ട് സംസ്കൃതിയിലേയ്ക്ക് കടന്നു ചെല്ലുന്ന ഈ സിനിമയില്‍ ഒരു ഗ്രാമത്തിന്റെ നൻമയും വിശ്വാസവും തൊട്ടറിയുന്ന ഈ ചിത്രത്തില്‍ നാലു പാട്ടുകളാണുള്ളത്. സംവിധായകന് കെ എസ് ഹരിഹരന് തന്നെ എഴുതിയ വരികൾക്ക് നവാഗതനായ ഡോക്ടർ ഗിരീഷ് ജ്ഞാനദാസ് സംഗീതം പകരുന്നു. ജയചന്ദ്രൻ, സിത്താര, ഡോകടർ ഗിരീഷ് ജ്ഞാനദാസ് എന്നിവര്‍ക്കു പുറമേ നടന് ഭീമൻ രഘു ഒരു പാട്ട് പാടി ആദ്യമായി അഭിനയിക്കുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ശാന്തി ജ്ഞാനദാസ്,പ്രൊഡക്ഷൻ കൺട്രോളർ-പി സി,കല-ജീമോൻ മൂലമറ്റം, മേക്കപ്പ്-ജയമോഹൻ, വസ്ത്രാലങ്കാരം-അബ്ബാസ് പാണാവള്ളി,സ്റ്റിൽസ്-ശ്രീനി മഞ്ചേരി,പരസ്യകല-ഷഹിൽ കൈറ്റ് ഡിസൈൻ, എഡിറ്റർ-ഷമീർ ഖാൻ, നൃത്തം-കൂൾജയന്ത്, സംഘട്ടനം-റൺ രവി, ചീഫ് അസോസിയേറ്റ് ഡയറക്ടർ-വിനീഷ് നെന്മാറ, ചീഫ് അസോസിയേറ്റ് ക്യാമറമാൻ-നാരായണ സ്വാമി, പ്രൊഡക്ഷൻ മാനേജർ-സുധീന്ദ്രൻ പുതിയടത്ത്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ജയരാജ് വെട്ടം