40 വർഷത്തെ പ്രണയം പൂവണിഞ്ഞു. പിങ്ക് നിറത്തെ വിവാഹം കഴിച്ച് യുവതി!!!
നിറങ്ങളോട് ഇഷ്ടം തോന്നാത്തവർ ആരുണ്ട്.ഒരു ഡ്രസ്സ് തന്നെ എടുക്കണമെങ്കിൽ ഇഷ്ടപ്പെട്ട നിറത്തിലുള്ളതു തന്നെ ചോദിച്ചു വാങ്ങുന്നവരാണ് നമ്മളിൽ പലരും. എന്നാൽ നിറത്തോടുള്ള അഗാധമായ പ്രണയം കാരണം അതിനെ വിവാഹം ചെയ്യുന്നതിനെപ്പറ്റി നിങ്ങൾക്ക് ചിന്തിക്കാൻ കഴിയുമോ. ഇവിടെ അല്ല സംഭവം. അങ്ങ് കാലിഫോർണിയയിലാണ്. പിങ്ക് നിറത്തോടുള്ള അതിയായ പ്രണയം കാരണം കിറ്റൻ കെയ് സോ എന്ന യുവതി ഈ നിറത്തെ വിവാഹം കഴിച്ചിരിക്കുകയാണ്.

ഒരിക്കൽ സ്കേറ്റ് ബോർഡിൽ പിങ്ക് നിറം കണ്ട ഒരു കുട്ടി, നിങ്ങൾക്ക് പിങ്ക് നിറം ഇഷ്ടമാണോയെന്ന് ചോദിച്ചു. അതിനുള്ള മറുപടി കിറ്റൻ നൽകിയത് എനിക്ക് വളരെ ഇഷ്ടമാണെന്നാണ്. അതുകേട്ട കുട്ടി പറഞ്ഞത്, അത്രയധികം ഇഷ്ടപ്പെടുന്നുവെങ്കിൽ ആ നിറത്തെ വിവാഹം കഴിച്ചു കൂടെ എന്ന ചോദ്യമാണ് തന്നെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്ന് കിറ്റൻ പറയുന്നു.

ലാസ് വേഗാസിൽ നടന്ന ചടങ്ങിൽ വെച്ചാണ് യുവതി പിങ്ക് നിറത്തെ വിവാഹമോതിരം അണിയിച്ചത്. വിവാഹചടങ്ങിൽ മുഴുവനായും ഒരു പിങ്ക് മയം ആയിരുന്നു. യുവതി ധരിച്ച ഗൗൺ, ചെരുപ്പ്, തലയിലണിഞ്ഞ കിരീടം, വിവാഹത്തിനായി അലങ്കരിച്ച വാഹനം, കേക്ക് തുടങ്ങി എല്ലാം തന്നെ പിങ്ക് നിറത്തിലുള്ളതായിരുന്നു.