പങ്കാളികൾക്കിടയിലെ അകൽച്ച കാരണം ഇതും ആകാം

ദാമ്പത്യത്തിലെ ഒറ്റപ്പെടലാൽ ഇന്ന് കൂടിവരുന്നു. ബന്ധങ്ങളുടെ ഉള്ളിൽത്തന്നെയുള്ള ശൂന്യതയോ , സ്വന്തം മനസ്സിലുള്ള വിടവ് നികത്താൻ പങ്കാളിയെ ആശ്രയിക്കുന്നതോ ആവാം ബന്ധങ്ങളിലെ ശൂന്യതയ്ക്ക് കാരണം. ഇതു തിരിച്ചറിയാനും പരിഹാരം കാണാനും വിദഗ്ധർ പറയുന്നത്.

പഴയത് പോലെ ബന്ധങ്ങൾ പ്രവർത്തിക്കാത്തത് ഒറ്റപ്പെടലിനുള്ള കാരണമാകാം. പ്യൂ റിസർച്ച് സെന്റർ നടത്തിയ പഠനത്തിൽ ദാമ്പത്യത്തിൽ പ്രശ്നങ്ങളുള്ള 28 ശതമാനം ആളുകൾ ഒറ്റപ്പെടൽ അനുഭവിക്കുന്നു വെന്ന് കണ്ടെത്തി. പരസ്പരം തുറന്ന് പറയാനുള്ള മടിയും പങ്കാളികൾക്കിടയിൽ ഒറ്റപ്പെടൽ ഉണ്ടാക്കുന്നു. സാമൂഹ്യ മാധ്യമങ്ങളും ഇതിന് കാരണമാകുന്നു. വാലന്റൈൻസ് ഡേ പോലെയുള്ള പ്രത്യേക ദിവസങ്ങളിൽ നിങ്ങളുടെ സുഹൃത്തിന് അവരുടെ പങ്കാളി സമ്മാനം നൽകിയത് സാമൂഹ്യ മാധ്യമത്തിലൂടെ നിങ്ങൾ കാണുന്നു. ഇത്തരം കാര്യങ്ങൾ ഒറ്റപ്പെടലിലേക്ക് നയിക്കുന്നു. 2017 ൽ അമേരിക്കയിൽ നടന്ന ഒരു പഠനത്തിൽ സോഷ്യൽ മീഡിയയിൽ കൂടുതൽ സമയം ചിലവഴിക്കുന്നവർ കൂടുതൽ ഏകാന്ത അനുഭവിക്കുന്നു വെന്ന് കണ്ടെത്തിയിട്ടുണ്ട്. ഏകാന്തതയുടെ മൂലകാരണം കണ്ടുപിടിക്കുക ബുദ്ധിമുട്ടാണ്. എങ്കിലും പങ്കാളിയോട് നിങ്ങൾ അനുഭവിക്കുന്ന പ്രശ്നം തുറന്നു പറയുകയാണ് ആദ്യ പടി. ഈ സംസാരത്തിൽ നിങ്ങളുടെ പങ്കാളി ഒറ്റപ്പെടൽ ഒഴിവാക്കാൻ എന്തൊക്കെ ചെയ്യുന്നുന്നുണ്ടെന്ന് നിരന്തരം ആവർത്തിച്ചു പറയുകയാണെങ്കിൽ ഈ ഏകാന്ത നിങ്ങളുടെ ഉള്ളിൽ നിന്നുതന്നെ ഉണ്ടാവുന്നതാണ് എന്ന് മനസ്സിലാക്കാം.

എങ്ങനെ മറികടക്കാം

നിങ്ങളുടെ ബന്ധമാണ് ഏകാന്തതയ്ക്ക് കാരണമെന്ന് മനസ്സിലാക്കിയാൽ പങ്കാളിയോട് സംസാരിക്കുക. പങ്കാളിയെ കുറ്റപ്പെടുത്താതെ സംസാരിക്കുകയാണ് ചെയ്യേണ്ടത്. എനിക്ക് നിങ്ങളോട് കുറച്ചു വ്യക്തിപരമായ പ്രശ്നങ്ങൾ പറയാനുണ്ട് എന്ന് പറഞ്ഞുകൊണ്ട് തുടങ്ങാം. നിങ്ങൾ പറയുന്നത് പങ്കാളിയ്ക്ക് മനസ്സിലാവുന്നുവെന്ന് ഉറപ്പുവരുത്താൻ ഒന്നിലധികം സംഭാഷണങ്ങൾ വേണ്ടിവന്നേക്കാം. സഹായം ആവശ്യമായി വരുന്ന സാഹചര്യത്തിൽ വിദഗ്ധരായ റിലേഷൻഷിപ്പ് കൗൺസിൽ മാരെ സമീപിക്കാം.ബന്ധത്തിലെ ഏകാന്ത മാറ്റാനുള്ള വഴി ചുറ്റും ആളുകളെ ക്കൊണ്ട് നിറയ്ക്കുക എന്നതല്ല. സ്വന്തം മനസ് മനസ്സിലാക്കുകയാണ് ഉത്തമ പ്രതവിധി.

Leave a Reply

Your email address will not be published. Required fields are marked *