മറയൂർ ശർക്കരക്ക് കയറ്റുമതിക്ക് തുടക്കം: അന്താരാഷ്ട്ര വിപണിയൊരുക്കി ലുലു ഗ്രൂപ്പ്
ഇടുക്കിയിലെ മറയൂരിൽ നിന്നും ദുബായിലേക്കുള്ള ജി ഐ ടാഗ് ചെയ്ത മറയൂർ ശർക്കരയുടെ ആദ്യ കയറ്റുമതിക്ക് തുടക്കമായി. മറയൂർ ശർക്കര കയറ്റുമതി ചെയ്യുന്നത് ഫെയർ എക്സ്പോർട്ട് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ്. അപെഡയുടെ കീഴിൽ രജിസ്റ്റർ ചെയ്ത ലുലു ഗ്രൂപ്പ് ഇൻറ്റർനാഷണലിന്റെ പ്രമുഖ സ്ഥാപനമാണ് ഫെയർ എക്സ്പോർട്ട് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. ആദ്യ ലോഡ് ഫ്ളാഗ് ഓഫ് ചെയ്തത് അപേഡ ചെയർമാൻ ഡോ എം അംഗമുത്തുവാണ്.
ലോകത്ത് എല്ലായിടത്തേക്കും മറയൂർ ശർക്കരയുടെ കയറ്റുമതി സാധ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര വ്യവസായ വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള കാർഷിക- സംസ്കരിച്ച ഭക്ഷണ കയറ്റുമതി വികസന അതോറിറ്റിയുടെ ആഭിമുഖ്യത്തിലാണ് കയറ്റുമതിക്കുള്ള നടപടികൾ പൂർത്തിയാക്കിയത്. ഇന്ത്യയിൽ നിന്ന് ജി ഐ ടാഗ് ചെയ്ത ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അപെഡയുടെ സംരംഭം 2021-22 ഓടെ 400 ബില്യൺ യു എസ് ഡോളറിന്റെ കയറ്റുമതിയാണ് ലക്ഷ്യമിടുന്നത്